ഫാ. ​സാ​ഫി പൗ​വ്വ​ത്ത് പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി നി​റ​വി​ൽ
Sunday, January 29, 2023 12:20 AM IST
എ​ടൂ​ർ: ത​ല​ശേ​രി അ​തി​രൂ​പ​താം​ഗം ഫാ. ​സാ​ഫി പൗ​വ്വ​ത്ത് പൗ​രോ​ഹി​ത്യ ര​ജ​ത​ജൂ​ബി​ലി നി​റ​വി​ൽ. പൗ​രോ​ഹി​ത്യ ജൂ​ബി​ലി​ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സ​മൂ​ഹ ദി​വ്യ​ബ​ലി ഇ​ന്നു രാ​വി​ലെ പ​ത്തി​ന് എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റ​ത്തി​​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും.
എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ റി​ട്ട. അ​ധ്യാ​പ​ക​രാ​യ പ​രേ​ത​രാ​യ പൗ​വ്വ​ത്ത് ചെ​റി​യാ​ൻ-​കു​ഞ്ഞ​ന്ന ദ​ന്പ​തി​ക​ളു‌​ടെ ഇ​ള​യ മ​ക​നാ​ണ് ഫാ. ​സാ​ഫി. 1998 ഡി​സം​ബ​ർ 28ന് ​അ​ന്ന​ത്തെ ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റ​ത്തി​ൽ​നി​ന്ന് പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചു.
മേ​രി​ഗി​രി (തേ​ർ​ത്ത​ല്ലി), കോ​ടോ​പ്പ​ള്ളി, ചെ​റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യും അ​ര​വ​ഞ്ചാ​ൽ, വി​ജ​യ​പു​രം, തു​രു​ന്പി (ആ​ശാ​ൻ​ക​വ​ല), കാ​ര്യ​പ്പ​ള്ളി, വെ​ള്ള​രി​യാ​നം, അ​റ​ബി എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​കാ​രി​യാ​യും പ്ര​വ​ർ​ത്തി​ച്ചു. 2010 ജ​നു​വ​രി 26 മു​ത​ൽ ജ​ർ​മ​നി​യി​ലെ റോ​ട്ട​ൻ​ബു​ർ​ഗ്-​സ്റ്റു​ഡ് ഗാ​ർ​ട്ട് രൂ​പ​ത​യി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ബു, ജോ​ജു, റെ​യ്സ്.