സി​ദ്ധ​ദി​നാ​ച​ര​ണം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 31ന് ​കൂ​ത്തു​പ​റ​ന്പി​ൽ
Sunday, January 29, 2023 12:20 AM IST
കൂ​ത്തു​പ​റ​മ്പ്: ആ​റാ​മ​ത് സി​ദ്ധ ദി​നാ​ച​ര​ണം ക​ണ്ണൂ​ർ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം 31 ന് ​കൂ​ത്തു​പ​റ​മ്പി​ൽ ന​ട​ക്കും.​നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​നും സി​ദ്ധാ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കെ.​പി. മോ​ഹ​ന​ൻ എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്യും.
ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​ന് പോ​ഷ​ക മൂ​ല്യ​മു​ള്ള സി​ദ്ധ ഭ​ക്ഷ​ണ ശീ​ല​ങ്ങ​ൾ എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ സി​ദ്ധ ദി​നാ​ച​ര ണ​ത്തി​ന്‍റെ സ​ന്ദേ​ശം. 31ന് ​രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ഉ​ച്ച വ​രെ മാ​റോ​ളി​ഘ​ട്ടി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്, എ​ക്സ്പോ, ആ​രോ​ഗ്യ പാ​ച​ക മ​ത്സ​രം എ​ന്നി​വ ന​ട​ക്കും. മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ സി​ദ്ധ​വൈ​ദ്യ​ത്തി​ന്‍റെ സ​വി​ശേ​ഷ ചി​കി​ത്സ​യാ​യ മ​ർ​മ ചി​കി​ത്സ​യു​ടെ പ്ര​ത്യേ​ക ഒ​പി വി​ഭാ​ഗ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​ഒ. സൗ​മ്യ, എ​സ്. സം​ഘ​മി​ത്ര, എം.​വി​ധു പ്രി​യ, ‍എ.​അ​ബി​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.