നി​ർ​ത്തിവച്ച ട്രാ​ൻ. ബ​സു​ക​ൾ‌ സർവീസ് പു​ന​രാ​രം​ഭി​ച്ചു
Sunday, January 29, 2023 12:20 AM IST
ക​ണ്ണൂ​ർ: ശ​ബ​രി​മ​ല സീ​സ​ൺ ക​ഴി​ഞ്ഞ് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ തി​രി​കെ ഡി​പ്പോ​യി​ൽ എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ ഡി​പ്പോ​യി​ൽ​നി​ന്നു​ള്ള തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, മാ​ന​ന്ത​വാ​ടി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു.
ബ​സു​ക​ളു​ടെ സ​ർ​വീ​സ് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി വെ​ച്ച​ത് സം​ബ​ന്ധി​ച്ച വി​ഷ​യം ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. അ​തേ സ​മ​യം ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ധാ​ര​ണ​യാ​യി​ല്ല. 140 കി​ലോ മീ​റ്റ​റി​ന് മു​ക​ളി​ൽ ഓ​പ​റേ​റ്റ് ചെ​യ്യു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളു​ടെ പെ​ർ​മി​റ്റു​ക​ൾ ഏ​റ്റെ​ടു​ത്ത് ഉ​ട​ൻ സ​ർ​വീ​സ് ന​ട​ത്താ​ൻ കെ​എ​സ്ആ​ർ​ടി​സി എം​ഡി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ സാ​ധി​ക്കു​ന്ന അ​വ​സ്ഥ​യ​ല്ലെ​ന്നും ഇ​ത് പി​ന്നീ​ട് പ​രി​ഗ​ണി​ക്കു​മെ​ന്നും കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ ജി​ല്ലാ വി​ക​സ​ന സ​മി​തി​യോ​ഗ​ത്തെ അ​റി​യി​ച്ചു.