സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്
Thursday, January 26, 2023 12:42 AM IST
ക​ണ്ണൂ​ർ: വ​ള​പ​ട്ട​ണം ടൗ​ൺ സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന എ.​കെ. കു​ഞ്ഞി​മാ​യ​ൻ ഹാ​ജി സ്മാ​ര​ക സ്വ​ർ​ണ ക​പ്പി​നും ഒ​രു​ല​ക്ഷം രൂ​പ ഷെ​ർ​ലോ​ൺ പ്രൈ​സ് മ​ണി​ക്കും വേ​ണ്ടി​യു​ള്ള 29-ാമ​ത് അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഇ​ന്ന് മു​ത​ൽ വ​ള​പ​ട്ട​ണം പ​ഞ്ചാ​യ​ത്ത് ഫ്ല​ഡ് ലി​റ്റ് മി​നി​സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം 6.30ന് ​കെ.​വി. സു​മേ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് വാ​ട്ട​ർ ഡ്രം ​അ​വ​താ​ര​ക​ൻ ഷാ​നി​ഫ് നേ​തൃ​ത്വം ന​ൽ​കു​ന്ന സിം​ഗിം​ഗ് ബ്ര​ദേ​ഴ്സി​ന്‍റെ വാ​ട്ട​ർ ഡ്രം ​ഷോ​യും റി​സ ഫൈ​സ​ലി​ന്‍റെ ക​രോ​ക്കേ ഗാ​ന​മേ​ള​യും ന​ട​ക്കും. 7.30ന് ​ആ​ദ്യ മ​ത്സ​രം ആ​രം​ഭി​ക്കും. വി​ദേ​ശ താ​ര​ങ്ങ​ള​ട​ക്കം പ​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ 28 ടീ​മു​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 26ന് ​ഫൈ​ന​ൽ മ​ത്സ​രം ന​ട​ക്കും. ടി.​വി. അ​ബ്ദു​ൽ മ​ജീ​ദ് ഹാ​ജി, എ​ള​യ​ട​ത്ത് അ​ശ്റ​ഫ്, സി. ​അ​ബ്ദു റ​ഹി​മാ​ൻ ഹാ​ജി, കെ. ​ന​സീ​ർ ഹാ​ജി, എം.​ബി. മു​സ്ത​ഫ ഹാ​ജി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.