പെരുമ്പടവ്: പെരുമ്പടവ് സെന്റ് ജോസഫ് ദേവാലയത്തിൽ തിരുനാൾ നാളെ തുടങ്ങും. രാവിലെ 6.30 ന് വിശുദ്ധ കുർബാന. വൈകുന്നേരം 4.15ന് വികാരി റവ. ഡോ. മാണി മേൽവെട്ടം കൊടിയേറ്റും. തുടർന്ന് 4.30 ന് ഫാ. ഫ്രാൻസിസ് പാലമൂട്ടിലിന്റെ കാർമികത്വത്തിൽ തിരുനാൾ കുർബാന, വചനസന്ദേശം, നൊവേന.
28 മുതൽ ഫെബ്രുവരി മൂന്നുവരെ രാവിലെ 6.30ന് കുർബാന. വൈകുന്നേരം നാലിന് ജപമാല. 4.30 ന് ആഘോഷമായ തിരുനാൾ കുർബാന, വചനപ്രഘോഷണം, നൊവേന. വിവിധ ദിവസങ്ങളിൽ ഫാ.ജോർജ് കുമ്പുളുമൂട്ടിൽ, ഫാ. ക്രിസ്തുദാസ്, ഫാ. ജെർസൺ ആന്റോ, ഫാ. അരുൺ മുണ്ടപ്ലാക്കൽ, ഫാ. അരുൺ പുതിയാപറമ്പിൽ, ഫാ. അഥിൽ മനയ്ക്കപറമ്പിൽ, ഫാ. സെബാസ്റ്റ്യൻ നെടുമ്പുറത്ത്, ഫാ.സാവിയോ കരിങ്ങടയിലിൽ എന്നിവർ കാർമികത്വം വഹിക്കും.
ഫെബ്രുവരി രണ്ടിന് വൈകുന്നേരം ആറിന് വാഹന വെഞ്ചരിപ്പ്. ഫെബ്രുവരി മൂന്നിന് വൈകുന്നേരം ആറിന് സെമിത്തേരി സന്ദർശനം. രാത്രി ഏഴിന് ഇടവകയുടെ 69ാം വാർഷികാഘോഷം. തളിപ്പറമ്പ് ആർടിഒ ഇ.പി. മേഴ്സി ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് ഇടവക കൂട്ടായ്മ അണിയിച്ചൊരുക്കുന്ന നാടകം.
ഫെബ്രുവരി നാലിന് രാവിലെ 6.30ന് വിശുദ്ധ കുർബാന. വൈകുന്നേരം നാലിന് ജപമാല, പരിശുദ്ധ കുർബാനയുടെ ആശീർവാദം. 4.30 ന് ഫാ. ജേക്കബ് കുറ്റിക്കാട്ടുകുന്നേലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന. 6.30 ന് ടൗൺ പന്തലിലേക്ക് പ്രദക്ഷിണം. തിരുനാൾ സന്ദേശം റവ.ഡോ.ടോം ഓലിക്കരോട്ട്. രാത്രി 8.30ന് നാടകം.
സമാപന ദിനമായ അഞ്ചിന് രാവിലെ ആറിന് വിശുദ്ധ കുർബാന. രാവിലെ ഒന്പതിന് ഫാ. ജിതിൻ വയലുങ്കൽ, ഫാ. ടിബിൻ നെടുമറ്റം, ഫാ. ലിജിൻ പാലമൂട്ടിൽ എന്നിവരുടെ കാർമികത്വത്തിൽ ആഘോഷമായ റാസ കുർബാന. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം.