ഹാ​പ്പി ഡ്രിം​ഗ്സ് പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി
Thursday, January 26, 2023 12:42 AM IST
ക​ണ്ണൂ​ർ: കു​ട്ടി​ക​ളെ പോ​ഷ​ക സ​മ്പു​ഷ്ട​രാ​ക്കാ​ന്‍ സ​മ​ഗ്ര ശി​ക്ഷ കേ​ര​ളം ന​ട​ത്തു​ന്ന ഹാ​പ്പി ഡ്രിം​ഗ്സ് പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. ത​ളി​പ്പ​റ​മ്പ് അ​ക്കി​പ്പ​റ​മ്പ യു​പി സ്‌​കൂ​ളി​ല്‍ ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം. കൃ​ഷ്ണ​ന്‍ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
വേ​ന​ല്‍​ക്കാ​ല​ത്ത് പ്ര​കൃ​തി പാ​നീ​യ​ങ്ങ​ള്‍ ശീ​ല​മാ​ക്കു​ന്ന​തി​നും ന​ല്ല ആ​രോ​ഗ്യ ശീ​ല​ങ്ങ​ള്‍ കു​ട്ടി​ക​ള്‍​ക്ക് പ​ക​ര്‍​ന്നു ന​ല്‍​കു​ന്ന​തി​നു​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കൃ​ത്രി​മ പാ​നീ​യ​ങ്ങ​ള്‍​ക്ക് പ​ക​രം മാ​യ​മി​ല്ലാ​ത്ത പ്ര​കൃ​തി പാ​നീ​യ​ങ്ങ​ള്‍ ത​യാ​റാ​ക്കി ഉ​പ​യോ​ഗി​ക്കാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി. ജി​ല്ല​യി​ലെ എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും ഏ​ക​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തി. പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള പാ​നീ​യ​ങ്ങ​ളി​ലൂ​ടെ പ്ര​കൃ​തി​യു​ടെ രു​ചി​യും ഔ​ഷ​ധ​മൂ​ല്യ​വും കു​ട്ടി​ക​ളി​ലെ​ത്തും. ഇ​ള​നീ​ര്‍, ച​തു​ര​പ്പു​ളി, പൈ​നാ​പ്പി​ള്‍, ഈ​ന്ത​പ്പ​ഴം, ഇ​ഞ്ചി, ത​ണ്ണി​മ​ത്ത​ൻ തു​ട​ങ്ങി വി​വി​ധ രു​ചി​യി​ലും മ​ണ​ത്തി​ലും നി​റ​ത്തി​ലു​മു​ള്ള 51 പാ​നീ​യ​ങ്ങ​ളാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. 2022-23 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. എ​സ്എ​സ്കെ ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ഇ.​സി. വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ളി​പ്പ​റ​മ്പ് നോ​ര്‍​ത്ത് ബി​പി​സി എ​സ്.​പി. ര​മേ​ശ​ന്‍, എ​ഇ​ഒ സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് എം. ​വി​നോ​ദ് കു​മാ​ര്‍, അ​ക്കി​പ്പ​റ​മ്പ് യു​പി സ്‌​കൂ​ള്‍ മു​ഖ്യാ​ധ്യാ​പ​ക​ൻ ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ പി.​വി. ര​മേ​ശ​ന്‍, ബി​ആ​ര്‍​സി ട്രെ​യി​ന​ര്‍ കെ. ​ബി​ജേ​ഷ്, പി​ടി​എ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.