കു​ടി​യാ​ന്മ​ലയിൽ എ​സ്പി​സി പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ത്തി
Thursday, January 26, 2023 12:42 AM IST
കു​ടി​യാ​ന്മ​ല: മേ​രി ക്യൂ​ൻ​സ് ഹൈ​സ്കൂ​ൾ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് (എ​സ്പി​സി) യൂ​ണി​റ്റി​ലെ എ​ട്ട്, ഒ​ന്പ​ത് ബാ​ച്ചു​ക​ളു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ത്തി. ര​ണ്ട് ബാ​ച്ചു​ക​ളി​ലു​മാ​യി 88 കേ​ഡ​റ്റു​ക​ളാ​ണ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത​ത്. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു.
എ​സ്പി​സി ക​ണ്ണൂ​ർ ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ വി. ​ര​മേ​ശ​ൻ, ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ൽ, സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​സ​ഫ് പ​തി​യോ​ട്ടി​ൽ, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷൈ​ല ജോ​യ്, സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക മ​ഞ്ജു ജെ​യിം​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​ഷ സാ​ജു, കു​ടി​യാ​ന്മ​ല ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ്, എ​സ്പി​സി സി​പി​ഒ ഷി​ൻ​സി മാ​ത്യു, എ​സി​പി​ഒ എം.​എം. വി​നു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
അ​ലീ​ഷ അ​നി​ൽ ക​മാ​ൻ​ഡ​റാ​യും ഡെ​ൻ​വ​ർ റോ​യ് സെ​ക്ക​ൻ​ഡ് ഇ​ൻ ക​മാ​ൻ​ഡ​റാ​യും പ​രേ​ഡി​നെ ന​യി​ച്ചു. പ​രി​ശീ​ല​ന നാ​ളു​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച കേ​ഡ​റ്റു​ക​ളെ അ​നു​മോ​ദി​ച്ചു.