റി​പ്പബ്ലി​ക് ദി​നം: മ​ന്ത്രി രാ​ധാ​കൃ​ഷ്ണ​ൻ ദേ​ശീ​യപ​താ​ക ഉ​യ​ർ​ത്തും
Wednesday, January 25, 2023 12:59 AM IST
ക​ണ്ണൂ​ർ: റി​പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നാ​ളെ രാ​വി​ലെ എ​ട്ടി​ന് ക​ണ്ണൂ​ർ പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കും.
പോ​ലീ​സ്, ജ​യി​ൽ, എ​ക്‌​സൈ​സ്, എ​ൻ​സി​സി, എ​സ്പി​സി, ജൂ​ണി​യ​ർ റെ​ഡ് ക്രോ​സ് എ​ന്നി​വ​യു​ടെ 36 പ്ലാ​റ്റൂ​ണു​ക​ൾ പ​രേ​ഡി​ൽ അ​ണി​നി​ര​ക്കും.
ച​ക്ക​ര​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് കൊ​ടേ​രി പ​രേ​ഡ് ക​മാ​ൻ​ഡ​റാ​വും. ഡി​എ​സ്‌​സി സെ​ന്‍റ​റി​ന്‍റേ​തു​ൾ​പ്പെ​ടെ​യു​ള്ള ബാ​ൻ​ഡ് മേ​ളം ഉ​ണ്ടാ​വും.
വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും മി​ഷ​നു​ക​ളു​ടെ​യും പ​ത്തോ​ളം ഫ്‌​ളോ​ട്ടു​ക​ൾ പ​രേ​ഡി​നെ ആ​ക​ർ​ഷ​ക​മാ​ക്കും.
മി​ക​ച്ച ഫ്‌​ളോ​ട്ടു​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കും. ച​ട​ങ്ങി​ൽ പ്ലാ​സ്റ്റി​ക്, ഡി​സ്‌​പോ​സി​ബ്ൾ വ​സ്തു​ക്ക​ൾ ഒ​ഴി​വാ​ക്കും.