സി​പി​എം പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കും: ജ​യ​രാ​ജ​ൻ
Wednesday, January 25, 2023 12:59 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ ഭൂ​മി സ്വ​കാ​ര്യ ക​മ്പ​നി​ക്ക് അ​ടി​യ​റ​വ​ച്ച​തി​നെ​തി​രെ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി​യു​ള്ള പ്ര​ക്ഷോ​ഭ​ത്തി​ന് സി​പി​എം​നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ​ജ​ൻ. ക​ണ്ണൂ​രി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നു​ള്ള റെ​യി​ല്‍​വെ ഭൂ​മി സ്വ​കാ​ര്യ ക​മ്പ​നി​ക്ക് ദീ​ര്‍​ഘ​കാ​ല പാ​ട്ട​ത്തി​ന് ന​ല്‍​കി​യ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ള്‍ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​ന് കോ​ണ്‍​ഗ്ര​സ് തു​ട​ക്കം കു​റി​ച്ച വി​റ്റ​ഴി​ക്ക​ല്‍ ന​യം ബി​ജെ​പി സ​ർ​ക്കാ​ർ പൂ​ര്‍​വാ​ധി​കം ശ​ക്തി​യോ​ടെ ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്നും എം.​വി. ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. റെ​യി​ല്‍​വെ ഭൂ​മി പാ​ട്ട​ത്തി​ന് ന​ല്‍​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി ​ജെ പി ​നേ​താ​വ് എ.​പി അ​ബ്ദു​ള്ള​ക്കു​ട്ടി ന​ട​ത്തി​യ പ്ര​തി​ക​ര​ണം സം​ശ​യാ​സ്പ​ദ​മാ​ണ്. സ്വ​കാ​ര്യ ക​മ്പ​നി​യു​മാ​യി ബി​ജെ​പി നേ​താ​വി​നു​ള്ള ബ​ന്ധ​ത്തി​ലേ​ക്കാ​ണ് ഇ​ത് വി​ര​ല്‍ ചൂ​ണ്ടു​ന്ന​ത്. അ​ബ്ദു​ള​ളക്കുട്ടി എം​പി​യാ​യ അ​വ​സാ​ന കാ​ല​ത്താ​ണ് റെ​യി​ല്‍​വെ സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍​ക്ക് ന​ല്‍​കു​ന്ന​തി​ന് തു​ട​ക്ക​മി​ട്ട​ത്. അ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​ണോ ഇ​പ്പോ​ഴ​ത്തെ പാ​ട്ട​ക്ക​രാ​റെ​ന്ന് സം​ശ​യി​ക്കുന്നുവെ ന്നും ജയരാജൻ പറഞ്ഞു.