പൈ​സ​ക്ക​രി ദേ​വ​മാ​താ ട്രോ​ഫി വോ​ളി-​ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് നാളെ മുതൽ
Wednesday, January 25, 2023 12:57 AM IST
പൈ​സ​ക്ക​രി: അ​ഞ്ചാ​മ​ത് പൈ​സ​ക്ക​രി ദേ​വ​മാ​താ ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള ഉ​ത്ത​ര​കേ​ര​ള വോ​ളീ​ബോ​ൾ, ദ​ക്ഷി​ണേ​ന്ത്യ​ൻ പു​രു​ഷ-​വ​നി​താ ബാ​സ്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് നാ​ളെ മു​ത​ൽ 29 വ​രെ ദേ​വ​മാ​താ ഫ്ള​ഡ്‌​ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും.
നാ​ളെ രാ​ത്രി 7.30ന് ​പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ദേ​വ​മാ​താ ഫൊ​റോ​ന ദേ​വാ​ല​യ വി​കാ​രി ഫാ. ​നോ​ബി​ൾ ഓ​ണം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ൻ.​പി. ജോ​സ​ഫ്, ആ​നീ​സ് നെ​ട്ട​നാ​നി​ക്ക​ൽ, ജോ​യി വ​ണ്ടാ​ക്കു​ന്നേ​ൽ, ടി.​ടി. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
വോ​ളി​ബോ​ൾ ഫൈ​ന​ൽ 28ന് ​ന​ട​ക്കും. സ​മാ​പ​ന ച​ട​ങ്ങി​ൽ ഫാ. ​റോ​സ​ൻ റോ​യി പെ​രി​യ​ക്കോ​ട്ടി​ൽ എ​സ്ജെ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.
ബാ​സ്ക​റ്റ് ബോ​ൾ ഫൈ​ന​ൽ 29ന് ​ന​ട​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം രാ​ത്രി എ​ട്ടി​ന് മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ശാ​സ്താം​പ​ട​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ത​ളി​പ്പ​റ​ന്പ് ഡി​വൈ​എ​സ്പി എം.​പി. വി​നോ​ദ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. ഫാ. ​നോ​ബി​ൾ ഓ​ണം​കു​ളം, ടെ​ൻ​സ​ൻ ക​ണ്ട​ത്തി​ൻ​ക​ര, എ​ൻ.​വി. മാ​ത്യു, സോ​ജ​ൻ ജോ​ർ​ജ്, ബി​ജു അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
പു​രു​ഷ വി​ഭാ​ഗം ബാ​സ്ക​റ്റ് ബോ​ളി​ൽ പൈ​സ​ക്ക​രി ദേ​വ​മാ​താ, ത​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ് പാ​ദ്‌​രെ, ശ്രീ​ക​ണ്ഠ​പു​രം എ​സ്ഇ​എ​സ് കോ​ള​ജ്, കാ​ഞ്ഞ​ങ്ങാ​ട് എ​ൻ​എ​എ​സ് കോ​ള​ജ്, കോ​ഴി​ക്കോ​ട് സി​ൽ​വ​ർ ഹി​ൽ​സ്, ഹൈ​ദ​രാ​ബാ​ദ് ആ​ർ​ട്ടി​ല​റി സെ​ന്‍റ​ർ എ​ന്നീ ടീ​മു​ക​ളും വ​നി​താ വി​ഭാ​ഗ​ത്തി​ൽ പൈ​സ​ക്ക​രി ദേ​വ​മാ​താ, ക​ണ്ണൂ​ർ സ്പോ​ർ​ട്സ് ഡി​വി​ഷ​ൻ, ശ്രീ​ക​ണ്ഠ​പു​രം എ​സ്ഇ​എ​സ്, ബം​ഗ​ളൂ​രു ക്രി​സ്തു​ജ​യ​ന്തി കോ​ള​ജ് എ​ന്നീ ടീ​മു​ക​ളും പു​രു​ഷ​വി​ഭാ​ഗം വോ​ളി​ബോ​ളി​ൽ പൈ​സ​ക്ക​രി ദേ​വ​മാ​താ, മ​ട്ട​ന്നൂ​ർ കോ​ള​ജ്, പി​ലാ​ത്ത​റ കോ-​ഓ​പ്പ​റേ​റ്റീ​വ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, മ​ലാ​ൻ​ക​ട​വ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, പ​യ്യ​ന്നൂ​ർ കോ​ള​ജ്, എ​ട​ത്തൊ​ടി ഡീ​പോ​ൾ കോ​ള​ജ് എ​ന്നീ ടീ​മു​ക​ളും പ​ങ്കെ​ടു​ക്കും.