"ക​ണ്ണൂ​ര്‍ പു​ഷ്‌​പോ​ത്സ​വം -23' നാ​ളെ മു​ത​ൽ
Tuesday, January 24, 2023 1:31 AM IST
ക​ണ്ണൂ​ർ: ജി​ല്ലാ അ​ഗ്രി ഫോ​ര്‍​ട്ടി​ക​ള്‍​ച്ച​റ​ല്‍ സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന "ക​ണ്ണൂ​ര്‍ പു​ഷ്‌​പോ​ത്സ​വം -23' നാ​ളെ മു​ത​ൽ ന​ട​ക്കും. പോ​ലീ​സ് മൈ​താ​നി​യി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഗാ​ന​ര​ച​യി​താ​വ് പ​ത്മ​ശ്രീ കൈ​ത​പ്രം ദാ​മോ​ദ​ര​ന്‍ ന​മ്പൂ​തി​രി ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം ആ​റി​ന് സി​നി​മാ പി​ന്ന​ണി ഗാ​യ​ക​ൻ അ​തു​ൽ ന​റു​ക​ര ന​യി​ക്കു​ന്ന സൂ​പ്പ​ർ മെ​ഗാ​ഹി​റ്റ് ഗാ​ന​മേ​ള അ​ര​ങ്ങേ​റു​മെ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ അ​റി​യി​ച്ചു.

ചെ​ടി​ക​ളും പ​ച്ച​ക്ക​റി ഫ​ല​വൃ​ക്ഷ​ത്തൈ​ക​ളും മ​റ്റു ന​ടീ​ല്‍​വ​സ്തു​ക്ക​ളും ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും മി​ത​മാ​യ നി​ര​ക്കി​ല്‍ ല​ഭ്യ​മാ​കും. പു​ഷ്പാ​ല​ങ്കാ​രം, വെ​ജി​റ്റ​ബി​ള്‍ കാ​ര്‍​വിം​ഗ്, പാ​ച​കം, സ​ലാ​ഡ് അ​റേ​ഞ്ച്‌​മെ​ന്‍റ്, മൈ​ലാ​ഞ്ചി ഇ​ട​ല്‍, കൊ​ട്ട-​ഓ​ല മെ​ട​യ​ല്‍, പു​ഷ്പ​രാ​ജ റാ​ണി, പു​ഞ്ചി​രി, കാ​ര്‍​ഷി​ക ഫോ​ട്ടോ​ഗ്ര​ഫി, മൊ​ബൈ​ല്‍ ഫോ​ട്ടോ​ഗ്ര​ഫി, കാ​രി​ക്കേ​ച്ച​ര്‍ ര​ച​ന തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ന​ട​ത്തും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി കാ​ര്‍​ഷി​ക ഉ​ത്പാ​ദ​ന മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ള്‍, പ​ച്ച​ക്ക​റി കൃ​ഷി​യി​ലെ നൂ​ത​ന പ്ര​വ​ണ​ത​ക​ള്‍, നാ​ളി​കേ​ര​ത്തി​ല്‍ മൂ​ല്യ​വ​ര്‍​ധി​ത സാ​ധ്യ​ത​ക​ള്‍, പ​ഴ​വ​ര്‍​ഗ കൃ​ഷി​യി​ലെ ന​വാ​ഗ​ത​ര്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ സെ​മി​നാ​റു​ക​ള്‍, വ​നി​താ ക​ര്‍​ഷ​ക സം​ഗ​മം, കു​ട്ടി ക​ര്‍​ഷ​ക​സം​ഗ​മം എ​ന്നി​വ​യും ന​ട​ത്തും. ല​ഹ​രി​ക്കെ​തി​രേ​യു​ള്ള കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ "യോ​ദ്ധാ​വ്' മെ​ഗാ​ഷോ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. ഫെ​ബ്രു​വ​രി ആ​റു വ​രെ​യാ​ണ് പു​ഷ്‌​പോ​ത്സ​വം.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ ഹോ​ര്‍​ട്ടി ക​ള്‍​ച്ച​റ​ല്‍ സൊ​സൈ​റ്റി സെ​ക്ര​ട്ട​റി വി.​പി. കി​ര​ണ്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​പി. റൗ​ഫ്, കെ.​സി. വ​ത്സ​ല, പി.​വി. ഷൈ​ല​ജ, ട്ര​ഷ​റ​ര്‍ കെ.​എം. ബാ​ല​ച​ന്ദ്ര​ന്‍, ര​ക്ഷാ​ധി​കാ​രി​ക​ളാ​യ യു.​കെ.​ബി. ന​മ്പ്യാ​ര്‍, പി.​സി. മി​ത്ര​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ എം.​കെ. മൃ​ദു​ല്‍, ഇ.​ജെ. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഇ.​കെ. പ​ത്മ​നാ​ഭ​ന്‍, ടി.​പി. വി​ജ​യ​ന്‍, പി.​വി. ര​ത്‌​നാ​ക​ര​ന്‍, സി. ​അ​ബ്ദു​ള്‍ ജ​ലീ​ല്‍, ടി. ​വേ​ണു​ഗോ​പാ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.