ഏ​ഴോ​ത്ത് ച​കി​രി ക​മ്പ​നി​ക്ക് സ​മീ​പം തീ​പി​ടിത്തം
Tuesday, January 24, 2023 1:29 AM IST
പ​ഴ​യ​ങ്ങാ​ടി: ഏ​ഴോം ച​കി​രി ക​ന്പ​നി​ക്ക് സ​മീ​പം തീ​പി​ട​ിത്ത​മു​ണ്ടാ​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ പൊ​ടി​ത്ത​ടം പ്രി​യ​ദ​ർ​ശി​നി ച​കി​രി​ക്ക​മ്പ​നി​ക്ക് സ​മീ​പ​ത്തെ പ​റ​ന്പി​ലാ​ണ് തീ​പി​ടി​ത്ത​മുണ്ടാ​യ​ത്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സ​മീ​പവാ​സി​ക​ളു​ടെ​യും സം​യോ​ജി​ത ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രു​ന്ന​ത് ത​ട​യാ​ൻ ക​ഴി​ഞ്ഞ​ത്. പി​ന്നീ​ട് പ​യ്യ​നൂ​രി​ൽ നി​ന്നു​മു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി​യാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. പ​യ്യ​ന്നൂ​ർ അ​സി​സ്റ്റ​ന്‍റ് ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​എ​സ്. ശ​ശി​ധ​ര​ൻ, ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ പി.​വി​ജ​യ​ൻ , പി.​കെ. അ​ജി​ത്ത്കു​മാ​ർ, ലി​ഖേ​ഷ് , സു​മേ​ഷ്. പ​ദ്മ​നാ​ഭ​ൻ , സ​ത്യ​ൻ തു​ട​ങ്ങി​യ​വ​രും ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം ച​കി​രി ക​മ്പ​നി​യി​ൽ തീ​പി​ടു​ത്ത​മു​ണ്ടാ​യി ക​മ്പ​നി​യി​ലെ യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ അ​ട​ക്കം ക​ത്തി​ന​ശി​ച്ചി​രു​ന്നു.