മാ​ലി​ന്യ സം​സ്ക​ര​ണം ഉ​റ​പ്പാക്കാൻ ജ​ന​പ്ര​തി​നി​ധി​ക​ളും
Tuesday, January 24, 2023 1:29 AM IST
ക​ണ്ണൂ​ർ: മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ക്കു​ന്ന​തി​നാ​യി ഹ​രി​ത ക​ർ​മ സേ​ന​യോ​ടൊ​പ്പം ജി​ല്ല​യി​ലെ മു​ഴു​വ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും രം​ഗ​ത്തി​റ​ക്കാ​ൻ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹ​രി​ത ക​ർ​മ സേ​നാ ക​ൺ​സോ​ർ​ഷ്യം ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ സം​യു​ക്ത യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ അ​ഡീ​ഷ​ണ​ൽ ഡ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​ബ്ദു​ൾ ജ​ലീ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. വീ​ടു​ക​ളി​ലെ​യും സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും പാ​ഴ് വ​സ്തു​ക്ക​ൾ പൂ​ർ​ണ​മാ​യും ശേ​ഖ​രി​ച്ച് ത​രം തി​രി​ക്കു​ന്ന​തി​നും യു​സ​ർ​ഫീ ശേ​ഖ​രി​ക്കു​ന്ന​തി​നു​മാ​യി കാ​ന്പ​യി​ൻ പ്ര​വ​ർ​ത്ത​നം ഉ​ട​ൻ ആ​രം​ഭി​ക്കും. ക​ക്കൂ​സ് മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി ത​ള​ളു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഹ​രി​ത പെ​രു​മാ​റ്റ ച​ട്ടം ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കി.

ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ഡി​നേ​റ്റ​ർ കെ.​എം. സു​നി​ൽ​കു​മാ​ർ, ഹ​രി​ത കേ​ര​ളം ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ഡി​നേ​റ്റ​ർ ഇ.​കെ. സോ​മ​ശേ​ഖ​ര​ൻ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് പി.​കെ. ബി​ന്ദു, ക്ലീ​ൻ കേ​ര​ള ക​മ്പ​നി ജി​ല്ലാ മാ​നേ​ജ​ർ ആ​ശം​സ് ഫി​ലി​പ്പ്, കു​ടും​ബ​ശീ പ്രോ​ഗ്രാം മാ​നേ​ജ​ർ ആ​ര്യ, ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ അ​സി. കോ-​ഓ​ഡി​നേ​റ്റ​ർ കെ.​ആ​ർ. അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.