കണ്ണൂർ: ദിശ ആർട്സ് ആൻഡ് ഐഡിയാസിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി മൂന്ന് മുതൽ 13 വരെ പേരാവൂരിൽ "പേരാവൂർ ഫെസ്റ്റ് 2023' സംഘടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും. സിനിമാതാരം ഷാജു നവോദയ (പാഷാണം ഷാജി) വിശിഷ്ടാതിഥിയാകും. ഫെസ്റ്റിന്റെ ഭാഗമായി ഫെബ്രുവരി നാല് മുതൽ 12 വരെ ജില്ലാ തല കരോക്കെ ഗാന മത്സരം (മലയാളം) സംഘടിപ്പിക്കും. പ്രായ ലിംഗ വ്യത്യാസമില്ലാതെ മത്സരത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ 30ന് വൈകുന്നേരം ആറിന് മുന്പായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ഫീസ് 500 രൂപ. പാടുന്ന വീഡിയോ ഓൺലൈൻ ആയി അയയ്ക്കണം. ഫോൺ: 9400164037, 9447373178, 9847328532.
തെരഞ്ഞെടുക്കപ്പെടുന്ന 50 പേർക്ക് വേദിയിൽ പാടാനുള്ള അവസരം ലഭിക്കും. ഫെബ്രുവരി 13ന് ദിശാ ബെസ്റ്റ് സിംഗർ പ്രഖ്യാപനവും അവാർഡ് വിതരണവും ചലച്ചിത്ര പിന്നണി ഗായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ നിർവഹിക്കും. പ്രദർശന വിപണന സ്റ്റാളുകൾ, അമ്യൂസ്മെന്റ് പാർക്ക്, വിവിധ ഡിപാർട്മെന്റ് സ്റ്റാളുകൾ, ഫുഡ് കോർട്ട്, ഗെയിമുകൾ, കലാസാംസ്കാരിക പരിപാടികൾ, മെഗാ ഷോ, ഡിജെ കോർണർ, പെറ്റ് ഷോ, പുരാവസ്തു പ്രദർശന മേള എന്നിവ ഫെസ്റ്റിൽ ഉണ്ടായിരിക്കും. വി. ബാബു, കെ.എ. രാജേഷ്, ടി. വിജയൻ, സി. മുരളീധരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.