നി​ക്ഷേ​പപി​രി​വു​കാ​ര്‍ ധ​ര്‍​ണ ന​ട​ത്തി
Saturday, December 10, 2022 12:38 AM IST
ക​ണ്ണൂ​ര്‍: സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ വ​ഴി ന​ല്‍​കു​ന്ന വി​വി​ധ സാ​മൂ​ഹി​കക്ഷേ​മ പെ​ന്‍​ഷ​നു​ക​ളു​ടെ വി​ത​ര​ണ ഇ​ന്‍​സെ​ന്‍റീ​വ് വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ-​ഓ​പ്പ​റേ​റ്റി​വ് ബാ​ങ്ക്‌​സ് ഡെ​പ്പോ​സി​റ്റ് ക​ള​ക്‌​ടേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ര്‍ ഓ​ഫി​സി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി.
ഇ​ന്‍​സെ​ന്‍റീ​വ് 50 രൂ​പ​യി​ല്‍ നി​ന്നു 30 രൂ​പ​യാ​യി വെ​ട്ടി​ക്കു​റ​യ്ക്കാ​നാ​ണ് നീ​ക്ക​മെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. നി​ല​വി​ല്‍ ന​ല്‍​കു​ന്ന നി​ര​ക്കി​നേ​ക്കാ​ള്‍ കു​റ​വി​ല്‍ ത​പാ​ല്‍ വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് ന​ട​ത്താ​മെ​ന്ന് സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു​വെ​ന്നാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്ന​ത്. 2021 ഒ​ക്ടോ​ബ​ര്‍ മു​ത​ല്‍ വി​ത​ര​ണം ചെ​യ്ത ക്ഷേ​മ പെ​ന്‍​ഷ​നു​ക​ളു​ടെ​യും ഇ​ന്‍​സെ​ന്‍റീ​വ് ഇ​നി​യും ഇ​വ​ര്‍​ക്ക് ന​ല്‍​കാ​നു​ണ്ട്. 25 മു​ത​ല്‍ 40 വ​ര്‍​ഷം വ​രെ സേ​വ​ന​മ​നു​ഷ്ഠി​ച്ച​വ​ര്‍ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. മ​റ്റു​ള്ള​വ​രെ​പ്പോ​ലെ അ​ടി​സ്ഥാ​ന​വേ​ത​ന​മോ ആ​നു​കൂ​ല്യ​ങ്ങ​ളോ നി​ക്ഷേ​പ വാ​യ്പാ പി​രി​വു​കാ​ര്‍​ക്ക് അ​നു​വ​ദി​ക്കാ​തെ നി​ല​വി​ലു​ള്ള​ത് വെ​ട്ടി​ക്കു​റ​യ്ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം ദ്രോ​ഹ​പ​ര​മാ​ണ്. കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ര്‍ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​പി. തി​ല​ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ശാ​ന്ത്, പി.​പി.​സാ​വി​ത്രി, എ. ​ശ​ര്‍​മി​ള, ശോ​ഭ​നാ വി​ജ​യ​ന്‍, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പാ​റ​ശേ​രി, എം. ​സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.