ഐ​എ​എ​ല്‍ പ​ഠ​ന ക്യാ​ന്പ് ഇ​ന്നു​ മു​ത​ല്‍
Saturday, December 10, 2022 12:37 AM IST
ക​ണ്ണൂ​ര്‍: ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ലോ​യേ​ഴ്സ് (ഐ​എ​എ​ല്‍) ഇ​ക്കോ ലീ​ഗ​ല്‍ പ​ഠ​ന ക്യാ​ന്പ് ഇ​ന്നും നാ​ളെ​യും പ​യ്യാ​മ്പ​ലം ക​ണ്ണൂ​ര്‍ ക്ല​ബി​ല്‍ ന​ട​ക്കും. രാ​വി​ലെ 11ന് ​ഹൈ​ക്കോ​ട​തി ജ​സ്റ്റി​സ് കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഐ​എ​എ​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. ജ​യ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​കും. ഉ​ച്ച​യ്ക്ക് 12ന് ​ലോ​ക മ​നു​ഷ്യാ​വ​കാ​ശ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ഡ്വ. കെ.​റു​ക്‌​സാ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ​സ​മ്മേ​ള​നം സി​പി​ഐ ദേ​ശീ​യ എ​ക്‌​സി​ക്യൂ​വ് അം​ഗ​ം പി. ​സ​ന്തോ​ഷ് കു​മാ​ര്‍ എം​പി​ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ രാ​വി​ലെ 11 ന് ​പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​രെ ആ​ദ​രി​ക്കും. സി.​പി സ​ന്തോ​ഷ്കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​കും.