കേ​ള​കം വ്യാ​പാ​രോ​ത്സ​വം ഇ​ന്ന് മുത​ൽ
Saturday, December 10, 2022 12:37 AM IST
കേ​ള​കം: യു​ണൈ​റ്റ​ഡ് മ​ർ​ച്ച​ന്‍റ്സ് ചേം​ബ​ർ കേ​ള​കം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന 101 ദി​ന വ്യാ​പാ​രോ​ത്സ​വം ഇ​ന്ന് ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം 4.30ന് ​കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. അ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ദി​വ​സേ​നെ ന​ട​ക്കു​ന്ന ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. കൂ​ടാ​തെ സ്‌​കൂ​ട്ട​ർ, റ​ഫ്രി​ജ​റേ​റ്റ​ർ, വാ​ഷിം​ഗ് മെ​ഷീ​ൻ, എ​ൽ​ഇ​ഡി ടി​വി, സ്വ​ർ​ണ നാ​ണ​യ​ങ്ങ​ൾ എ​ന്നി​വ​യും വി​വി​ധ ഇ​ന​ങ്ങ​ളി​ൽ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. 2023 മാ​ർ​ച്ച് 20 വ​രെ​യാ​ണ് വ്യാ​പാ​രോ​ത്സ​വം. മാ​ർ​ച്ച് 22ന് ​ബം​ബ​ർ ന​റു​ക്കെ​ടു​പ്പ് ന​ട​ക്കും. യു​എം​സി ജി​ല്ലാ സെ​ക്ര​ട്ട​റി ഷി​നോ​ജ് ന​രി​തൂ​ക്കി​ൽ, കൊ​ച്ചി​ൻ രാ​ജ​ൻ, സ​ജി ജോ​സ​ഫ്, സൈ​ജു ഗു​ജ​റാ​ത്തി, പി.​പി. ഖാ​ലി​ദ്, സി. ​അ​ബ്ദു​ൾ സ​ലാം എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.