എം.​വി.അ​ജി​ത മ​യ്യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Friday, December 9, 2022 12:39 AM IST
മ​യ്യി​ൽ: മ​യ്യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി എം.​വി. അ​ജി​ത സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​ര​ണാ​ധി​കാ​രി കെ. ​സ​തീ​ഷ് കു​മാ​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മ​യ്യി​ൽ അ​ര​യ​ട​ത്തു​ചി​റ വാ​ർ​ഡ് അം​ഗ​മാ​യ അ​ജി​ത വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ‌​യി​രു​ന്നു. നി​ല​വി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. റി​ഷ്ന കേ​ന്ദ്ര സ​ർ​ക്കാ​ർ സ്കോ​ള​ർ​ഷി​പ്പാ​യ ജൂ​ണി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ​ഷി​പ്പ് (ജെ​ആ​ർ​എ​ഫ്) നേ​ടി ഗ​വേ​ഷ​ണ​ത്തി​ന് അ​ഡ്മി​ഷ​ൻ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​ജി​വ​ച്ച​തോ​ടെ​യാ​ണ് എം.​വി. അ​ജി​ത​യെ ഭ​ര​ണ​സ​മി​തി യോ​ഗം പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. റി​ഷ്ന പ​ഞ്ചാ​യ​ത്ത് അം​ഗ​ത്വ​വും രാ​ജി​വ​ച്ചി​രു​ന്നു. റി​ഷ്ന രാ​ജി​വ​ച്ച വ​ള്ളി​യോ​ട്ട് വാ​ർ​ഡി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. സി​പി​എ​മ്മി​ന്‍റെ കോ​ട്ട​യാ​യ മ​യ്യി​ൽ പ​ഞ്ചാ​യ​ത്തി​ൽ ആ​കെ സീ​റ്റാ​യ 18 ൽ ​സി​പി​എം-16, കോ​ൺ​ഗ്ര​സ് -ഒ​ന്ന്, മു​സ്‌​ലിം ലീ​ഗ് -ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണു ക​ക്ഷി​നി​ല.