ഹോ​സ്റ്റ​ലി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ല; വി​ദ്യാ​ർ​ഥി​ക​ൾ പ്രി​ൻ​സി​പ്പ​ലി​നെ ഉ​പ​രോ​ധി​ച്ചു
Friday, December 9, 2022 12:39 AM IST
ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​ർ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്നാ​രോ​പി​ച്ച് എ​സ്എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ലി​നെ ഉ​പ​രോ​ധി​ച്ചു. ടോ​യ്‌​ല​റ്റു​ക​ൾ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കു​ക, ഇ​ല​ക്‌​ട്രി​ക് - പ്ലം​ബിം​ഗ് വ​ർ​ക്കു​ക​ൾ അ​ടി​യ​ന്തി​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ക, കൂ​ള​റു​ക​ൾ പ്ര​വ​ർ​ത്ത​ന യോ​ഗ്യ​മാ​ക്കു​ക തു​ട​ങ്ങി​യ 12 ഓ​ളം ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​ധി​കാ​രി​ക​ൾ പ​രാ​തി അ​വ​ഗ​ണി​ച്ചെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ഉ​പ​രോ​ധം. തു​ട​ർ​ന്ന് ത​ളി​പ്പ​റ​ന്പ് പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി.