പ​ള്ളി​ക്കു​ന്ന് ഗ​വ.​എ​ച്ച്എ​സ്എ​സ് ശ​താ​ബ്ദി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം 11ന്
Friday, December 9, 2022 12:38 AM IST
ക​ണ്ണൂ​ർ: പ​ള്ളി​ക്കു​ന്ന് ഗ​വ.​എ​ച്ച്എ​സ്എ​സ് ശ​താ​ബ്ദി ആ​ഘോ​ഷം 11 ന് ​രാ​വി​ലെ 10 ന് ​സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് മു​ഖ്യാ​ധ്യാ​പ​ക​ൻ പി.​വി. രാ​ജീ​വ​ൻ പ​ത്ര​സ​മ്മേ​ള​ന ത്തി​ൽ അ​റി​യി​ച്ചു. പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വ് പ​ദ്മ​ശ്രീ കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി വി​ശി​ഷ്ടാതി​ഥി യാ​വും. തു​ട​ർ​ന്ന് പൂ​ർ​വ അ​ധ്യാ​പ​ക-​അ​ന​ധ്യ​പ​ക​രു​ടെ സം​ഗ​മ​വും വ​യ​ലി​ൻ ഫ്യൂ​ഷ​നും ന​ട​ക്കും.
നാ​ളെ വൈ​കു​ന്നേ​രം 3.30 ക​ണ്ണൂ​ർ ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് വി​ളം​ബരഘോ​ഷ യാ​ത്ര സം​ഘ​ടി​പ്പി​ക്കും. സെ​ന്‍റ് മൈ​ക്കി​ൾ​സ് സ്കൂ​ൾ പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ക്കു​ന്ന ഘോ​ഷ​യാ​ത്ര കെ.​വി.​സു​മേ​ഷ് എം​എ​ൽ​എ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. ടൗ​ൺ സ്ക്വ​യ​റി​ൽ സ​മാ​പി​ക്കും.

30ന് ​ജി​ല്ലാ​ത​ല പ്ര​തി​ഭാ സം​ഗ​മം. ജ​നു​വ​രി അ​ഞ്ച്, ആ​റ് തി​യ​തി​ക​ളി​ൽ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജു​മാ​യി സ​ഹ​ക​രി​ച്ച് മെ​ഡി​ക്ക​ൽ എ​ക്സ്പോ​ എന്നി വയും സം​ഘ​ടി​പ്പി​ക്കും.ജ​നു​വ​രി ഏ​ഴി​ന് വി​ദ്യാ​ഭ്യാ​സ സെ​മി​നാ​റി​ൽ നി​രൂ​പ​ക​ൻ ഡോ. ​പി.​കെ. രാ​ജ​ശേ​ഖ​ര​ൻ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും. 14 ന് ​പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം. ജ​നു​വ​രി 28ന് ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ം ന​ട​ക്കും.ജാ​സി ഗി​ഫ്റ്റ് ന​യി​ക്കു​ന്ന മെ​ഗാ സ്റ്റേ​ജ് ഷോ​യും ഉ​ണ്ടാ​യി​രി​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ യൂ​സ​ഫ് ച​ന്ദ്ര​ങ്ക​ണ്ടി, ഇ.​കെ. മ​ധു​സൂ​ദ​ന​ൻ, ബെ​ന്നി പീ​റ്റ​ർ, ഹ​നീ​ഷ് വാ​ണി​യ​ങ്ക​ണ്ടി പ​ങ്കെ​ടു​ത്തു.