ജി​ല്ലാ കേ​ര​ളോ​ത്സ​വം: ആ​വേ​ശ​മാ​യി ഫു​ട്‌​ബോ​ൾ
Friday, December 9, 2022 12:38 AM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡും ജി​ല്ലാ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഫു​ട്‌​ബോ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

ക​ണ്ണൂ​ർ പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ക​ണ്ണൂ​ർ റേ​ഞ്ച് ഡി​ഐ​ജി രാ​ഹു​ൽ ആ​ർ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ലെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ, കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള 21 ടീ​മു​ക​ളാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്. ആ​ദ്യ​റൗ​ണ്ട് മ​ത്സ​രം വ്യാ​ഴാ​ഴ്ച ന​ട​ന്നു. ക്വാ​ർ​ട്ട​ർ, സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ എ​ന്നി​വ ഇ​ന്ന് ന​ട​ക്കും. ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം. കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.