ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ക​സ​ന ഫ​ണ്ടു​ക​ൾ പി​ണ​റാ​യി സ​ർ​ക്കാ​ർ ക​വ​ർ​ന്നെ​ടു​ക്കു​ന്നു​: കോ​ൺ​ഗ്ര​സ്
Friday, December 9, 2022 12:38 AM IST
ക​ണ്ണൂ​ർ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള വി​ക​സ​ന ഫ​ണ്ടു​ക​ൾ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ലൂ​ടെ ക​വ​ർ ന്നെ​ടു​ക്കു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി തി​ക​ഞ്ഞ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വും, ഫാ​സി​സ​വു​മാ ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്. പ്രാ​ദേ​ശി​ക സ​ർ​ക്കാ​രു​ക​ളെ നോ​ക്കു കു​ത്തി​ക​ളാ​ക്കി മാ​റ്റി പി​ണ​റാ​യി സ​ർ​ക്കാ​ർ കോ​ടി​ക​ളു​ടെ ധൂ​ർ​ത്ത് ​ന​ട​ത്തു​ക​യാ​ണ്. ഇ​തി​നെ​തി​രേ ജി​ല്ല​യി​ലെ കോ​ൺ ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് ജി​ല്ലാ കോ​ൺ​ഗ്ര സ് ​ക​മ്മി​റ്റി നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും ​അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ണ്ണൂ​ർ ഡി​സി​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ശി​ല്പ​ശാ​ല​യി​ൽ സം​സാ​രി​ക്കു​ക​യാ​യി രു​ന്നു മാ​ർ​ട്ടി​ൻ ജോ​ർ​ജ്.

യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ർ ടി.​ഒ മോ​ഹ​ൻ, ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, പി.​സി. ഷാ​ജി, ഡോ. ​കെ.​വി. ഫി​ലോ​മി​ന, എ​ൻ.​പി. ശ്രീ​ധ​ര​ൻ, ചാ​ക്കോ പാ​ല​ക്ക​ലോ​ടി, കെ.​പി. സാ​ജു,

കെ. ​വേ​ലാ​യു​ധ​ൻ, തോ​മ​സ് വ​ക്ക​ത്താ​നം, കൊ​യ്യം ജ​നാ​ർ​ദ്ദ​ന​ൻ, ലി​സി ജോ​സ​ഫ്, ബേ​ബി തോ​ലാ​നി, ജോ​സ് വ​ട്ട​മ​ല , സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, കൂ​ക്കി​രി രാ​ജേ​ഷ് , തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.