ഇ​ന്‍റ​ർ കോ​ള​ജി​യ​റ്റ് വ​നി​താ ഹോ​ക്കി; നി​ർ​മ​ല​ഗി​രി ജേ​താ​ക്ക​ൾ
Thursday, December 8, 2022 11:54 PM IST
കൂ​ത്തു​പ​റ​മ്പ്: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഇ​ന്‍റ​ർ കോ​ള​ജി​യ​റ്റ് വ​നി​താ ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ നി​ർ​മ​ല​ഗി​രി കോ​ള​ജ് ജേ​താ​ക്ക​ളാ​യി. കൂ​ത്തു​പ​റ​മ്പ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ത​ല​ശേ​രി ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും ചൊ​ക്ലി ഗ​വ. കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ബെ​സ്റ്റ് പ്ലെ​യ​റാ​യി ടി.​എം. അ​ഞ്ജി​ത (ബ്ര​ണ്ണ​ൻ കോ​ള​ജ്), ബെ​സ്റ്റ് ഫോ​ർ​വേ​ഡ് ആ​ൻ​ഡ് ടോ​പ് സ്കോ​റ​റാ​യി ആ​ർ. അ​മ​യ (നി​ർ​മ​ല​ഗി​രി കോ​ള​ജ്), ബെ​സ്റ്റ് ഡി​ഫെ​ൻ​ഡ​റാ​യി ആ​ദി​ത്യ (നി​ർ​മ​ല​ഗി​രി കോ​ള​ജ് ), ബെ​സ്റ്റ് ഗോ​ൾ​കീ​പ്പ​റാ​യി അ​ശ്വി​നി (നി​ർ​മ​ല​ഗി​രി കോ​ള​ജ്) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സ​മാ​പ​ന ച​ട​ങ്ങി​ൽ ചൊ​ക്ലി ഗ​വ.​കോ​ള​ജ് കാ​യി​ക​വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഫ്രൈ​ജോ, ക​ണ്ണൂ​ർ ജി​ല്ലാ ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി റോ​യ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹോ​ക്കി താ​രം നി​യാ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഹോ​ക്കി താ​ര​ങ്ങ​ളും കോ​ള​ജ് കാ​യി​ക​വി​ഭാ​ഗം മേ​ധാ​വി​ക​ളും പ​ങ്കെ​ടു​ത്തു.