പ്രി​ജേ​ഷ് വ​ധം: മൂ​ന്നാം​പ്ര​തി അ​റ​സ്റ്റി​ല്‍
Thursday, December 8, 2022 11:54 PM IST
തൃ​ക്ക​രി​പ്പൂ​ർ: വ​യ​ലോ​ടി​യി​ലെ യു​വാ​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ മൂ​ന്നാം പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സൗ​ത്ത് തൃ​ക്ക​രി​പ്പൂ​ര്‍ പൊ​റ​പ്പാ​ട്ടെ എം.​ടി.​പി.​മു​ഹ​മ്മ​ദ് സ​ഫ്വാ​നെ(24) യാ​ണ് കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി പി.​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​രു​ടെ​യും ച​ന്തേ​ര ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​നാ​രാ​യ​ണ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. തി​രി​ച്ച​റി​ഞ്ഞ ബാ​ക്കി മൂ​ന്നു പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

പ​യ്യ​ന്നൂ​രി​ലെ സോ​ഫ്റ്റ് ഡ്രി​ങ്ക്സ് വി​ത​ര​ണ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ മെ​ട്ട​മ്മ​ൽ വ​യ​ലോ​ടി​യി​ലെ മ​ർ​ണാ​ടി​യ​ൻ പ്രി​ജേ​ഷി​നെ(33)​തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് വീ​ടി​ന​ടു​ത്തു​ള്ള ച​തു​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ആ​റു​പേ​രാ​ണ് പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​ത്. ഒ.​ടി.​മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ്, ഇ​ള​മ്പ​ച്ചി​യി​ലെ പി.​കെ. മു​ഹ​മ്മ​ദ് റ​ഹ്നാ​സ് എ​ന്നി​വ​ർ ക​ഴി​ഞ്ഞ ദി​വ​സം റി​മാ​ൻ​ഡി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി 11 ഓ​ടെ പൊ​റോ​പ്പാ​ടി​ന​ട​ത്തു​ള്ള വ​യ​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച സ്ഥ​ല​വും മ​റ്റും അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ൾ കാ​ട്ടി​ക്കൊ​ടു​ത്തു.