സൗ​ജ​ന്യ മ​നഃ​ശാ​സ്ത്ര ശി​ല്പ​ശാ​ല 11ന്
Thursday, December 8, 2022 11:54 PM IST
ക​ണ്ണൂ​ർ: ലീ​പ് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​വ​രു​ന്ന സൗ​ജ​ന്യ മ​നഃ​ശാ​സ്ത്ര-​വ്യ​ക്തി​ത്വ വി​ക​സ​ന പ​രി​ശീ​ല​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി "നി​ത്യ​ജീ​വി​ത​ത്തി​ൽ പോ​സി​റ്റീ​വ് സൈ​ക്കോ​ള​ജി ഉ​പ​യോ​ഗി​ച്ച് എ​ങ്ങ​നെ പോ​സി​റ്റീ​വാ​യി ജീ​വി​ക്കാം അ​തു​വ​ഴി എ​ങ്ങ​നെ നെ​ഗ​റ്റീ​വി​നെ നേ​രി​ടാം' എ​ന്ന വി​ഷ​യ​ത്തി​ൽ 11ന് ​സൗ​ജ​ന്യ മ​നഃ​ശാ​സ്ത്ര ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. ക​ണ്ണൂ​ർ പോ​ലീ​സ് സൊ​സൈ​റ്റി ഹാ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ‌ ന​ട​ക്കു​ന്ന ശി​ല്പ​ശാ​ല ലീ​പ് സെ​ന്‍റ​റി​ലെ സൈ​ക്കോ​ള​ജി​സ്റ്റ് ഡോ. ​കെ.​ജി രാ​ജേ​ഷ് ന​യി​ക്കും. ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ 9388776640, 8089279619 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.