ആനയാണ്ടകരി ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​ന് തു​ട​ക്കം
Thursday, December 8, 2022 12:29 AM IST
കൊ​ള​ക്കാ​ട്: ആ​ന​യാ​ണ്ട​ക​രി (താ​ന്നി​ക്കു​ന്ന്) അ​മ​ലോ​ൽ​ഭ​വമാ​ത ാ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ അ​മ​ലോ​ൽ​ഭ​വ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ യൂ​ദാ​സ് ത​ദ്ദേ​വൂ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി. ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ന്തോ​ഷ് വി​ല്യം കൊ​ടി​യു​യ​ർ​ത്തി. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ള്ളി​ക്കു​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ച​ന സ​ന്ദേ​ശം ന​ൽ​കി. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം തു​ട​ങ്ങി​യ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ബോ​ണി റ​ബ​ല്ലോ, ഫാ. ​പോ​ൾ വ​ള്ളോ​പ്പി​ള്ളി, ഫാ. ​ഷി​ബി ജോ​സ​ഫ്, ജോ​സ് പു​ളി​ന്താ​നം, ഫാ. ​റോ​ജി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. 11ന് ​രാ​വി​ലെ 9.30ന് ​ന​ട​ക്കു​ന്ന ജ​പ​മാ​ല​ക്കും 10 ന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക്കും ഫാ. ​ജോ​സി കാ​രാ​പ്പ​റ​മ്പി​ൽ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.