ബി​ജെ​പി ‌നേ​താ​വ് മ​ദ്യല​ഹ​രി​യി​ൽ കാ​റോ​ടി​ച്ച് മ​റ്റൊ​രു കാ​റി​ലി​ടി​ച്ചു; വൈ​ദ്യു​തി തൂ​ൺ ത​ക​ർ​ത്തു
Wednesday, December 7, 2022 1:04 AM IST
മ​യ്യി​ൽ: മ​ദ്യ​ല​ഹ​രി​യി​ൽ ബി​ജെ​പി നേ​താ​വ് ഓ​ടി​ച്ച കാ​ർ മ​റ്റൊ​രു കാ​റി​ലും വൈ​ദ്യു​ത തൂ​ണി​ലും ഇ​ടി​ച്ചു. ഒ​ടു​വി​ൽ നേ​താ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം മ​യ്യി​ൽ ചെ​റു​പ​ഴ​ശി സ്വ​ദേ​ശി ബേ​ബി സു​നാ​ഗ​റി (52) നെ​യാ​ണ് മ​യ്യി​ൽ എ​സ്ഐ പി.​പി. ഗോ​വി​ന്ദ​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 8.45 ഓ​ടെ ചെ​ക്കി​ക്കു​ളം പാ​റാ​ൽ ക​ണ്ടി​ച്ചി​റ​യി​ലാ​യി​രു​ന്നു സം​ഭ​വം. ബേ​ബി സു​നാ​ഗ​റി​ന്‍റെ കാ​ർ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട മ​റ്റൊ​രു കാ​റി​ലും വൈ​ദ്യു​ത തൂ​ണി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബേ​ബി​യു​ടെ കാ​ർ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​യ്ക്കു​ക​യും പോ​ലീ​സെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ പി​ന്നീ​ട‌് ജാ​മ്യ​ത്തി​ൽ വി​ട്ടു.