അ​രനൂ​റ്റാ​ണ്ടി​നു​ശേ​ഷം സ​ഹ​പാ​ഠി​ക​ളു​ടെ സം​ഗ​മം
Wednesday, December 7, 2022 1:04 AM IST
ചെ​മ്പേ​രി: മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ടി​ടി​ഐ​യി​ൽ 1972 മു​ത​ൽ ര​ണ്ടു​വ​ർ​ഷ​ക്കാ​ലം സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്ന​വ​ർ അ​ര​നൂ​റ്റാ​ണ്ടി​നു ശേ​ഷം വീ​ണ്ടും ക​ണ്ടു​മു​ട്ടി.
കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​രും ഇ​പ്പോ​ൾ വി​ര​മി​ച്ച അ​ധ്യാ​പ​ക​രു​മാ​യ സ​ഹ​പാ​ഠി​ക​ൾ ത​ങ്ങ​ളു​ടെ ബാ​ച്ചി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി സം​ഗ​മം പ​ഠി​ച്ച വി​ദ്യാ​ല​യ​ത്തി​ൽ ഒ​ത്തു​ചേ​ർ​ന്ന് ആ​ഘോ​ഷി​ച്ചു.
നി​ല​വി​ലു​ള്ള പ്രി​ൻ​സി​പ്പ​ൽ അ​ന്ന​മ്മ എം. ​ആ​ന്‍റ​ണി​യും അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് ആ​ദ്യ​കാ​ല അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​ര​വേ​ൽ​പ്പ് ന​ൽ​കി.
സ​മ്മേ​ള​ന​ത്തി​ൽ ആ​ദ്യ​കാ​ല അ​ധ്യാ​പ​ക​ൻ വി.​സി. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന്ന​ത്തെ മു​ഖ്യാ​ധ്യാ​പി​ക സു​ശീ​ല തോ​മ​സി​നെ​യും അ​ന്ത​രി​ച്ച സ​ഹ​പാ​ഠി എം.​ജെ. ജോ​സി​നെ​യും ച​ട​ങ്ങി​ൽ അ​നു​സ്മ​രി​ച്ചു. മാ​ന​ന്ത​വാ​ടി​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ റി​ട്ട. ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ജോ​സ് പു​ന്ന​ക്കു​ഴി സം​ഗ​മ​ത്തി​ൽ മു​ഖ്യ​സ​ഹ​കാ​രി​യാ​യി​രു​ന്നു.