ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണം: എ.​ജെ. ജോ​സ​ഫ്
Wednesday, December 7, 2022 1:03 AM IST
ക​ണ്ണൂ​ർ: കാ​ലി​ത്തീ​റ്റ വി​ല കു​ത്ത​നെ കൂ​ടി​യ​തി​നാ​ൽ പാ​ൽ വി​ല വ​ർ​ധി​പ്പി​ച്ച​തി​ന്‍റെ ഗു​ണം ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്നി​ല്ലെ​ന്നും കാ​ലി​ത്തീ​റ്റ വി​പ​ണി സ​ർ​ക്കാ​ർ നേ​രി​ട്ട് നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ എ.​ജെ. ജോ​സ​ഫ് പ​റ​ഞ്ഞു. ജി​ല്ലാ പ്ര​വ​ർ​ത്ത​ക അ​വ​ലോ​ക​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ജി ആ​നി​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. അ​നി​ൽ​കു​മാ​ർ, ശ്രീ​നി, ജോ​സ​ഫ് പ​ര​ത്ത​നാ​ൽ, ടോ​മി​ച്ച​ൻ ന​ടു​ത്തൊ​ട്ടി​യി​ൽ, ജ​സ്റ്റി​ൻ ജോ​ർ​ജ്, ജോ​ർ​ജ് തെ​ക്കേ​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.