ലോ​റി ഡ്രൈ​വ​റെ ക​ത്തി കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ർ​ച്ച
Wednesday, December 7, 2022 12:40 AM IST
ക​ണ്ണൂ​ർ: റോ​ഡ​രി​കി​ൽ ലോ​റി നി​ർ​ത്തി ഉ​റ​ങ്ങി​ക്കി​ട​ക്ക​വെ ഡ്രൈ​വ​റു​ടെ ക​ഴു​ത്തി​ന് ക​ത്തി​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ർ​ച്ച. ബം​ഗാ​ളി​ൽ​നി​ന്ന് അ​രി​യു​മാ​യെ​ത്തി​യ ഡ്രൈ​വ​ർ മാ​ലി​ക് മ​ണ്ടു​രാ​ണ് ക​വ​ർ​ച്ച​യ്ക്കി​ര​യാ​യ​ത്.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ ക​ണ്ണൂ​ർ മാ​ർ​ക്ക​റ്റി​ലാ​യി​രു​ന്നു സം​ഭ​വം. ഹാ​ജി​റോ​ഡി​ന് സ​മീ​പ​ത്തെ റോ​ഡി​ന് സൈ​ഡി​ലാ​യി നി​ർ​ത്തി​യ​പ്പോ​ൾ മൂ​ന്നു​പേ​ർ ചേ​ർ​ന്ന് ക​ത്തി വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി മൊ​ബൈ​ൽ ഫോ​ണും 5000 രൂ​പ​യും ക​വ​രു​ക​യാ​യി​രു​ന്നു.
ഉ​റ​ങ്ങി​ക്കി​ട​ന്ന ത​ന്നെ ത​ട്ടി​വി​ളി​ച്ച് ലൈ​റ്റ​ർ ഉ​ണ്ടോ​യെ​ന്ന് ചോ​ദി​ക്കു​ക​യും ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ക​ത്തി​യും ഇ​റ​ച്ചി വെ​ട്ടു​ന്ന വാ​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് മാ​ലി​ക്കി​ന്‍റെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.
മാ​ലി​ക്കി​ന്‍റെ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ​മീ​പ​ത്തെ സി​സി​ടി​വി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.