സൗ​ജ​ന്യമായി കൃ​ത്രി​മ​ക്കാ​ലു​ക​ൾ നി​ർ​മി​ച്ചു​ ന​ൽ​കു​ന്ന ക്യാ​ന്പ് 18ന്
Wednesday, December 7, 2022 12:39 AM IST
ക​ണ്ണൂ​ർ: ജ​ന്മ​നാ അം​ഗ​വി​ഹീ​ന​രാ​യ​വ​ർ​ക്കും, അ​പ​ക​ടം കാ​ര​ണ​മോ പ്ര​മേ​ഹം മു​ത​ലാ​യ രോ​ഗ​ങ്ങ​ളാ ലോ ​കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും കൃ​ത്രി​മ​ക്കാ​ലു​ക​ൾ നി​ർ​മി​ച്ചുന​ൽ​കു​ന്ന​തി​നാ​യി ല​യ​ൺ​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡി​സ്ട്രി​ക്‌ട് 318 ഇ ​പ്ര​ത്യേ​ക ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ഈമാസം 18ന് കോ​ഴി​ക്കോ​ട് രാ​ജീ​വ് ന​ഗ​റി​ലെ ല​യ​ൺ​സ് ഹാ​ളി​ലാണ് ക്യാന്പ്. രാ​വി​ലെ 11 ന് ​തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഡി​സ്ട്രി​ക്‌ട് ഗ​വ​ർ​ണ​ർ ഡോ. ​പി. സു​ധീ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
30,000 രൂ​പ ചെ​ല​വ് വ​രു​ന്ന ജ​യ്പു​ർ കാ​ലു​ക​ൾ തി​ക​ച്ചും സൗ​ജ​ന്യ​മാ​യാ​ണ് അ​ർ​ഹ​രാ​യ​വ​ർ​ക്ക് ന​ൽ​കു ന്ന​ത്.
നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന കൃ​ത്രി​മ​ക്കാ​ലു​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും ത​ക​രാ​റു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ ങ്കി​ൽ അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മെ​ങ്കി​ൽ പ​ക​രം പു​തി​യ​വ ന​ൽ​കു​ന്ന​തി​നും ക്യാ​മ്പി​ൽ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും.
ക്യാ​ന്പി​ൽ വ​ച്ച് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കാ​ലി​ന്‍റെ അ​ള​വു​ക​ളെ​ടു​ക്കും.
അ​തി​നു​ശേ​ഷം വി​ദ​ഗ്ധ​ർ കാ​ലു​ക​ൾ നി​ർ​മി​ച്ചുതു​ട​ങ്ങും. ക്യാ​മ്പി​ന്‍റെ അ​ഞ്ചാം ദി​വ​സം മു​ത​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കിത്തു​ട​ങ്ങും. ക്യാ​മ്പ് സമാപിക്കുന്ന ദി​വ​സം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ ന​ൽ​കും.
ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ പേ​ര്, വ​യ​സ്, സ്ഥ​ലം, മേ​ൽ​വി​ലാ​സം, ഫോ​ൺ ന​ന്പ​ർ എ​ന്നി​വ സ​ഹി​തം ഫോ​ൺ: 9446253177, 9387525142, 9447540414 എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​രു ന​ന്പ​റി​ൽ 12ന​കം ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എം. ​ബാ​ല​കൃ​ഷ്ണ​ൻ, വ​ൽ​സ​ല ഗോ​പി​നാ​ഥ്, പ്ര​കാ​ശ​ൻ കാ​ണി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.