സി.എഫ്. രാജു പ്രസിഡന്റ്, കെ.വി.രത്നദാസ് സെക്രട്ടറി
1246249
Tuesday, December 6, 2022 12:59 AM IST
പയ്യന്നൂര്‍: അസോസിയേഷന് ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് കേരള (എഎഡബ്ല്യുകെ) കണ്ണൂര്‍ ജില്ല സമ്മേളനം സി.എഫ്. രാജുവിനെ ജില്ലാ പ്രസിഡന്റായും കെ.വി. രത്നദാസിനെയും സെക്രട്ടറിയായും തെരഞ്ഞെടുത്തു. പി. സുനിലാണ് ട്രഷറർ.
പയ്യന്നൂര്‍ എകെഎസ്ജിവിഎച്ച്എസ്എസ് മൈതാനിയില്‍ മുതിര്‍ന്ന അംഗം ഇ.വി.ബാലകൃഷ്ണന് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. സ്വാഗതസംഘം ചെയര്മാന് സി.എഫ്.രാജു അധ്യക്ഷത വഹിച്ചു. ബിജു മട്ടന്നൂര്‍, എന്‍.കെ.സുധാകരന്, കെ.അര്ജുനന്, പി.രഘു എന്നിവര്‍ പ്രസംഗിച്ചു. ഓട്ടോ എക്സ്പോ-2022 നഗരസഭ വൈസ് ചെയര്മാന് പി.വി.കുഞ്ഞപ്പനും കമ്പവലി മത്സരം പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രനും ഉദ്ഘാടനം ചെയ്തു. പി.സുനില്‍ അധ്യക്ഷത വഹിച്ചു.
സുനില്‍ ചക്കരക്കല്‍, ടി.അശോകന്, എം.സംഗീത്, സണ്ണി മാത്യു എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രകടനം നസീർ കള്ളിക്കാട് ഫ്ലാഗ് ഓഫ് ചെയ്തു.