പോ​പ്പു​ല​ർ ഫ്ര​ണ്ട് ഹ​ർ​ത്താ​ലി​ൽ ലോ​റി ത​ക​ർ​ത്ത കേ​സി​ൽ ഒ​രാ​ൾകൂ​ടി അ​റ​സ്റ്റി​ൽ
Tuesday, December 6, 2022 12:56 AM IST
ക​ണ്ണൂ​ർ: പോ​പ്പു​ല​ർ ഫ്ര​ണ്ട് ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ ക​ണ്ണൂ​രി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. താ​ണ​യി​ൽ വ​ച്ച് ലോ​റി ആ​ക്ര​മി​ച്ച ക​സാ​ന​ക്കോ​ട്ട സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ റാ​ഫി​യാ​ണ് പി​ടി​യി​ലാ​യ​ത്. സെ​പ്റ്റം​ബ​ർ 23 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ​രാ​ജ്യ വ്യാ​പ​ക​മാ​യി എ​ൻ​ഐ​എ പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫീ​സു​ക​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ട​ത്തി​യ ഹ​ർ​ത്താ​ലി​ൽ ക​ണ്ണൂ​രി​ൽ വ്യാ​പ​ക ആ​ക്ര​മ​ണ​മാ​ണ് അ​ഴി​ച്ചു​വി​ട്ട​ത്.
താ​ണ​യി​ൽ അ​ന്ത​ർ സം​സ്ഥാ​ന ലോ​റി ആ​ക്ര​മി​ച്ച​തി​നാ​ണ് മു​ഹ​മ്മ​ദ്‌ റാ​ഫി ടൗ​ൺ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്ര​സ്തു​ത കേ​സി​ൽ നേ​ര​ത്തെ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു.