വി​മ​ൽ​ജ്യോ​തി​യി​ൽ ടെ​ക്നി​ക്ക​ൽ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു
Tuesday, December 6, 2022 12:56 AM IST
ചെ​മ്പേ​രി : കേ​ര​ള​ത്തി​ലെ ആ​ദ്യ സി​ലി​ക്ക​ൺ​വാ​ലി മോ​ഡ​ൽ ഇ​ന്ന​വേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ സ്റ്റാ​ർ​ട്ട് അ​പ്പു​ക​ൾ പ​ടു​ത്തു​യ​ർ​ത്താ​ൻ വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​റിം​ഗ് കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടെ​ക് കു​തി​പ്പ് വ​ഴി​തെ​ളി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​യി​ലെ ടെ​ക്സാ​സ് സം​സ്ഥാ​ന​ത്തി​ന്‍റെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ പ്ര​ഥ​മ ചീ​ഫ് ടെ​ക്നോ​ള​ജി ഓ​ഫീ​സ​റും ക​ണ്ണൂ​ർ ന​ടു​വി​ൽ സ്വ​ദേ​ശി​യു​മാ​യ വി. ​ഇ. കൃ​ഷ്ണ​കു​മാ​ർ. അ​മേ​രി​ക്ക​യി​ലെ സി​ലി​ക്ക​ൺ​വാ​ലി​യെ ലോ​ക​ത്തി​ന്‍റെ ടെ​ക്നോ​ള​ജി സി​രാ​കേ​ന്ദ്ര​മാ​ക്കാ​ൻ സ്റ്റാ​ൻ​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി വ​ഹി​ച്ച പ​ങ്കു​പോ​ലെ കേ​ര​ള​ത്തി​ലെ യു​വ​ജ​ന​ത​യെ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സു​വ​ർ​ണ​യു​ഗ​ത്തി​ലേ​ക്ക് ന​യി​ക്കാ​നും ലോ​ക ഭൂ​പ​ട​ത്തി​ൽ കേ​ര​ള​ത്തെ എ​ത്തി​ക്കാ​ൻ വി​മ​ൽ​ജ്യോ​തി കോ​ള​ജ് ന​ട​ത്തു​ന്ന ടെ​ക്നോ​ള​ജി ഫെ​സ്റ്റ് "ത​ന്ത്ര -2022' ശ​ക്‌​ത​മാ​യ അ​ടി​ത്ത പാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ദേ​ശീ​യ ടെ​ക്നോ​ള​ജി ഫെ​സ്റ്റ് "ത​ന്ത്ര -2022' ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ 3000 ൽ ​അ​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മീ​റ്റു​ക​ൾ മ​റ്റ് കോ​ള​ജു​ക​ൾ​ക്ക് മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​നും ഇ​ന്ത്യ​യ്ക്കും ലോ​ക​ത്തി​ലെ പ്ര​മു​ഖ ഇ​ന്ന​വേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ​ക്കും മാ​തൃ​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ ലീ​ഡ​ർ​ഷി​പ്പെ​ടു​ത്ത് അ​ധ്യാ​പ​ക​രെ​യും സ്ഥാ​പ​ന ര​ക്ഷാ​ധി​കാ​രി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ഉ​ത്സാ​ഹ​ത്തോ​ടെ ന​ട​ത്തു​ന്ന ഇ​ത്ത​രം മേ​ള​ക​ൾ പു​തി​യ സം​രം​ഭ​ക​ർ​ക്ക് ജ​ന്മം ന​ൽ​കു​മെ​ന്നും വി​ജ​യി​ക്കു​ന്ന​വ​ർ മാ​ത്ര​മ​ല്ല പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും പ്രോ​ജ​ക്‌​ടു​ക​ൾ, മോ​ഡ​ലു​ക​ൾ തു​ട​ങ്ങി​യ​വ സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നു​ള്ള ക​ണ്ടെ​ത്ത​ലു​ക​ളാ​യി മാ​റ്റ​ണ​മെ​ന്നും അ​തി​നു​ള്ള എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ഇ​രി​ക്കൂ​ർ സെ​ന്‍റ​ർ ഫോ​ർ ഇ​ന്നൊ​വേ​ഷ​ൻ നെ​ക്സ്റ്റ് ജ​ന​റേ​ഷ​ൻ എ​ൻ​ജി​ഒ വ​ഴി​യും സാ​ധ്യ​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബെ​ന്നി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടെ​ക്ഫെ​സ്റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ ​ജീ​തു. വി.​ദേ​വ​സ്യ സ്വാ​ഗ​ത​വും കോ​ള​ജ് വൈ​സ് ചെ​യ​ർ​പേ​ർ​സ​ൺ ഫ്‌​ള​മി ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന ടെ​ക്ഫെ​സ്റ്റി​ൽ വി​വി​ധ കോ​ള​ജു​ക​ൾ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ ന​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​പി. കേ​ശ​വ​ൻ മാ​സ്റ്റ​റെ​യും റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ് വി.​ഇ. രു​ഗ്‌​മി​ണി​യെ​യും ആ​ദ​രി​ച്ചു.