ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മ​ിറ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു
Monday, December 5, 2022 1:01 AM IST
ക​ണ്ണൂ​ർ: കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഉ​ത്പാ​ദ​ന​ച്ചെ​ല​വ് ക​ണ​ക്കാ​ക്കി ത​റ​വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക​കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ർ ജി​ല്ല ക​ൺ​വെ​ൻ​ഷ​നും ജി​ല്ലാ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ച് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങും ന​ട​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പൂ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സി. വി​ജ​യ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എ.​ഡി. സാ​ബൂ​സ്, ടോ​ണി ജോ​സ​ഫ്, ടി.​ഒ. മാ​ത്യു, ജോ​സ് പ​റ​യം​കു​ഴി, പി .​ഒ. ച​ന്ദ്ര​മോ​ഹ​ൻ, എ.​എം. ജ​യ​റാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.