ഗാ​ന്ധിദ​ർ​ശ​ൻ പു​ര​സ്കാ​രം ടി.പ​ദ്മ​നാ​ഭ​ന് സ​മ്മാ​നി​ച്ചു
Monday, December 5, 2022 1:00 AM IST
ക​ണ്ണൂ​ർ: ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള ഗാ​ന്ധിദ​ർ​ശ​ൻ പു​ര​സ്കാ​രം ക​ഥ​യു​ടെ കു​ല​പ​തി​യും ചെ​റുക​ഥാ​കൃ​ത്തു​മാ​യ ടി.​പ​ദ്മ​നാ​ഭ​ൻ സ​മ്മാ​നി​ച്ചു. ക​ണ്ണൂ​ർ ഡി​സി​സി ഓ​ഫീ​സി​ൽ ന​ട​ന്ന മ​തേ​ത​ര​ത്വ സം​ര​ക്ഷ​ണ സ​ദ​സി​ൽ വ​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി​യാ​ണ് പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി​യ​ത്. മ​തേ​ത​ര​ത്വ സം​ര​ക്ഷ​ണ സ​ദ​സ് കെ. ​സു​ധാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി.​സി. ക​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്, പ​ര​ശു​വ​ക്കി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​ഭാ​സ്ക​ര​ൻ, വി. ​സു​രേ​ന്ദ്ര​ൻ, ടി. ​ജ​യ​കൃ​ഷ്ണ​ൻ, പൊ​ന്ന​മ്പ​ത്ത് ച​ന്ദ്ര​ൻ, കെ. ​രാ​മ​കൃ​ഷ്ണ​ൻ, സി.​വി.​എ. ജ​ലീ​ൽ, ക​ല്ലി​ക്കോ​ട​ൻ രാ​ഗേ​ഷ്, പി. ​പ്ര​മോ​ദ്, ക​മ്പ​റ നാ​രാ​യ​ണ, ഹ​രി ഗോ​വി​ന്ദ​ൻ, ബൈ​ജു വ​ട​ക്കും​പു​റം, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.