ജീ​വ​ന്‍റെ മ​ഹ​ത്വം ഉ​ദ്ഘോ​ഷി​ച്ച് ജീ​വോ​ത്സ​വം
Sunday, December 4, 2022 1:21 AM IST
ത​ളി​പ്പ​റ​ന്പ്: ത​ല​ശേ​രി അ​തി​രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് അ​മ​ല പ്രോ-​ഫൈ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വ​ലി​യ കു​ടും​ബ​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങാ​യ" ജീ​വോ​ത്സ​വം 2022" ശ്ര​ദ്ധേ​യ​മാ​യി. ത​ളി​പ്പ​റ​മ്പ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജീ​വോ​ത്സ​വം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.

നാ​ലി​ൽ കൂ​ടു​ത​ൽ മ​ക്ക​ളു​ള്ള കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് മാ​മ്മോ​ദീ​സ​യ്ക്ക് പി​താ​ക്ക​ന്മാ​ർ എ​ത്തു​മെ​ന്നും പ്ല​സ് ടു ​ക​ഴി​ഞ്ഞു​ള്ള ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കു​മെ​ന്നും മാ​ർ പാം​പ്ലാ​നി പ്ര​ഖ്യാ​പി​ച്ചു. ദൈ​വ​ത്തി​ന് ഭൂ​മി​യോ​ടു​ള്ള പ്ര​ണ​യ​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണ് ഓ​രോ കു​ഞ്ഞു​മെ​ന്ന ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​ന്‍റെ വാ​ക്കു​ക​ളെ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ടാ​ണ് ആ​ർ​ച്ച്ബി​ഷ​പ് പ്ര​സം​ഗം തു​ട​ങ്ങി​യ​ത്. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ഓ​രോ കു​ടും​ബ​ങ്ങ​ളെ​യും ആ​ർ​ച്ച്ബി​ഷ​പ് പ​രി​ച​യ​പ്പെ​ടു​ക​യും സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റു​ക​യും ചെ​യ്തു.നാ​ലും അ​തി​ൽ കൂ​ടു​ത​ലും മ​ക്ക​ളു​ള്ള മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്‌​ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഇ​ട്ടി​യ​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ളി​പ്പ​റ​മ്പ് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു വേ​ങ്ങ​ക്കു​ന്നേ​ൽ, സി​ജി പു​തു​പ്പ​റ​മ്പി​ൽ, സെ​ല​സ്റ്റി​ൻ ജോ​ൺ, സി​സ്റ്റ​ർ പൗ​ളി​ൻ സി​എ​ച്ച്എ​ഫ്, ത​ങ്ക​മ്മ കൊ​ച്ചു​വേ​ലി​ക്ക​ക​ത്ത്, സി​സ്റ്റ​ർ ജെ​സ്റ്റീ​ന എം​എ​സ്എം​ഐ. എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.