ച​കി​രി സം​സ്ക​ര​ണ യൂ​ണി​റ്റി​ൽ തീ​പി​ടി​ത്തം, ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം
Sunday, December 4, 2022 1:21 AM IST
ച​ക്ക​ര​ക്ക​ൽ: ച​കി​രി സം​സ്ക​ര​ണ യൂ​ണി​റ്റി​ൽ തീ​പി​ടി​ത്തം. അ​ഞ്ച​ര​ക്ക​ണ്ടി ഫാ​ർ​മേ​ഴ്സ് ബാ​ങ്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കു​ഴി​ന്പാ​ലോ​ട് ച​കി​രി സം​സ്ക​ര​ണ യൂ​ണി​റ്റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന് ക​രു​തു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ക്കെ​ത്തി​യ​പ്പോ​ഴാ​ണ് തീ​പി​ടി​ത്ത വി​വ​രം അ​റി​യു​ന്ന​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ, കൂ​ത്തു​പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യാ​ണ് തീ​യ​ണ​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​യി​രി​ക്കും തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. തീ​പി​ടി​ത്ത​മു​ണ്ടാ​യ ച​കി​രി സം​സ്ക​ര​ണ യൂ​ണി​റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ൻ. ച​ന്ദ്ര​ൻ സ​ന്ദ​ർ​ശി​ച്ചു.