വ​യോ​ധി​ക​യെ മ​ർ​ദി​ച്ച കൊ​ച്ചു​മ​ക​ൻ അ​റ​സ്റ്റി​ൽ
Sunday, December 4, 2022 1:15 AM IST
ക​ണ്ണൂ​ർ: സ്വ​ത്തു​ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ വ​യോ​ധി​ക​യു​ടെ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച കൊ​ച്ചു​മ​ക​ൻ അ​റ​സ്റ്റി​ൽ. വൈ​ദ്യ​ർ​പീ​ടി​ക സ്വ​ദേ​ശി വി​വേ​കി (45) നെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വൈ​ദ്യ​ർ​പീ​ടി​ക സ്വ​ദേ​ശി​നി​യാ​യ പ്ര​ഭാ​വ​തി (68) ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്കും കൈ​ക്കും പ​രി​ക്കേ​റ്റ പ്ര​ഭാ​വ​തി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ഭാ​വ​തി​യെ മ​ർ​ദി​ക്കു​ന്ന​ത് ക​ണ്ട് പി​ടി​ച്ചു​മാ​റ്റാ​ൻ പോ​യ മ​ക്ക​ളാ​യ ശീ​ത​ള, മീ​ര എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു.

ഇ​വ​രും ചി​കി​ത്സ​യി​ലാ​ണ്. വി​വേ​കും പ്ര​ഭാ​വ​തി​യും ത​മ്മി​ൽ ഏ​റെ നാ​ളാ​യി സ്വ​ത്തു​ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. വി​വേ​കി​നെ​തി​രേ വ​ധ​ശ്ര​മ​ത്തി​നാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.