കെ​എ​ൽ​സി​എ സു​വ​ർ​ണ ജൂ​ബി​ലി പ​താ​ക പ്ര​യാ​ണം
Sunday, December 4, 2022 1:15 AM IST
ക​ണ്ണൂ​ർ: മു​ന്നാ​ക്ക സ​മു​ദാ​യ​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​മ്പോ​ൾ അ​ത് പി​ന്നാ​ക്ക സ​മു​ദാ​യ​മാ​യ ല​ത്തീ​ൻ സ​മു​ദാ​യ​ത്തി​ന് അ​ർ​ഹ​ത​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ കു​റ​വ് വ​രു​ത്താ​തെ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ർ രൂ​പ​ത വി​കാ​രി​ജ​ന​റാ​ൾ മോ​ൺ. ഡോ. ​ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത്. കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക്ക് അ​സോ​സി​യേ​ഷ​ൻ (കെ​എ​ൽ​സി​എ) സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​ർ ബ​ർ​ണ​ശേ​രി ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ൽ അ​ങ്ക​ണ​ത്തി​ൽ ഉ​യ​ർ​ത്തു​ന്ന സു​വ​ർ​ണ​ജൂ​ബി​ലി പ​താ​ക പ്ര​യാ​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി രു​ന്നു അ​ദ്ദേ​ഹം. ത​യ്യി​ൽ സെ​ന്‍റ ആ​ന്‍റ​ണി​സ് ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ​എ​ൽ​സി​എ ക​ണ്ണൂ​ർ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് ആ​ന്‍റ​ണി​യ്ക്കാ​ണ് പ​താ​ക കൈ​മാ​റി​യ​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​യി​രു​ന്നു പ​താ​ക പ്ര​യാ​ണം.


ആ​ന്‍റ​ണി നൊ​റോ​ണ, ഫാ. ​മാ​ർ​ട്ടി​ൻ രാ​യ​പ്പ​ൻ, ഗോ​ഡ്സ​ൺ ഡി​ക്രൂ​സ്, ക്രി​സ്റ്റ​ഫ​ർ ക​ല്ല​റ​യ്ക്ക​ൽ, ബി​ജു ജോ​സി ക​രു​മാ​ഞ്ചേ​രി, ജോ​ൺ ബാ​ബു, കെ.​എ​ച്ച്. ജോ​ൺ, ഷി​ബു ഫെ​ർ​ണാ​ണ്ട​സ്, റി​നേ​ഷ് ആ​ന്‍റ​ണി, റി​ജ സ്റ്റീ​ഫ​ൻ, ഡി​ക്സ​ൺ ബാ​ബു, ജോ​സ് പ്ര​കാ​ശ്, ശ്രീ​ജ​ൻ ഫ്രാ​ൻ​സി​സ്, ജോ​സ​ഫൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മു​ദാ​യദി​ന​മാ​യ ഇ​ന്ന് ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ രാ​വി​ലെ 8.30 ന് ​ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് ക​ണ്ണൂ​ർ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് ആ​ന്‍റ​ണി പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് സി​സ്റ്റ​ർ മ​രി​യ സെ​ലി​ൻ ന​ഗ​റി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ബി​ഷ​പ് ഡോ. ​അ​ല​ക്സ്‌ വ​ട​ക്കും​ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​വ​ര​ണ​വും സു​പ്രീം കോ​ട​തി​യും എ​ന്ന വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​റി ജെ. ​തോ​മ​സ്, സ​മു​ദാ​യ ഉ​ന്ന​തി​യും വി​ദ്യാ​ഭ്യാ​സ​വും എ​ന്ന വി​ഷ​യ​ത്തി​ൽ കെ​ആ​ർ​എ​ൽ​സി​സി അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി റ​വ.​ഡോ. ജി​ജു അ​റ​ക്ക​ത്ത​റ ക്ലാ​സ് ന​യി​ക്കും.