ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം: ക​ലാ​സം​ഗ​മം ന​ട​ത്തി
Sunday, December 4, 2022 1:15 AM IST
ക​ണ്ണൂ​ർ: ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ​യും ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ പ്രാ​രം​ഭ ഇ​ട​പെ​ട​ൽ കേ​ന്ദ്ര​ത്തി​ലെ കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ക​ലാ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ​റ​ശി​നി​ക്ക​ട​വ് വി​സ്മ​യ അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ ഡി​ഇ​ഐ​സി യി​ൽ ചി​കി​ത്സ തേ​ടു​ന്ന കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. എം.​വി ഗോ​വി​ന്ദ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സി​നി​മാ ന​ട​ൻ അ​ഡ്വ. സി. ​ഷു​ക്കൂ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.​

ആ​ന്തൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി. ​മു​കു​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​പി.​കെ. അ​നി​ൽ​കു​മാ​ർ, മാ​ങ്ങാ​ട്ടു​പ​റ​മ്പ് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം.​കെ. ഷാ​ജ്, ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് ഡോ. ​ബി.​സ​ന്തോ​ഷ്, എ​ൻ​എ​ച്ച്എം തൃ​ശൂ​ർ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​യു. ആ​ർ. രാ​ഹു​ൽ, ഡി​ഇ​ഐ​സി മാ​നേ​ജ​ർ ടി.​വി​പി​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.