ക​ണി​ച്ചാ​ർ സ​മ്പൂ​ർ​ണ ലൈ​ബ്ര​റി പ​ഞ്ചാ​യ​ത്ത്
Saturday, December 3, 2022 1:19 AM IST
ക​ണി​ച്ചാ​ർ: ക​ണി​ച്ചാ​റി​നെ സ​മ്പൂ​ർ​ണ ലൈ​ബ്ര​റി പ​ഞ്ചാ​യ​ത്താ​യി പ്ര​ശ​സ്ത ക​ഥാ​കൃ​ത്ത് ടി. ​പ​ദ്മ​നാ​ഭ​ൻ പ്ര​ഖ്യാ​പി​ച്ചു. ആ​റ്റാ​ഞ്ചേ​രി കോ​ള​നി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​ശി​വ​ദാ​സ​ൻ എം​പി ലൈ​ബ്ര​റി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഏ​റ്റു​വാ​ങ്ങി.
ഇ​തോ​ടെ കോ​ള​നി​യി​ലടക്കം ലൈ​ബ്ര​റിയു​ള്ള പേ​രാ​വൂ​ർ ബ്ലോ​ക്കി​ന് കീ​ഴി​ലെ ഏ​ക പ​ഞ്ചാ​യ​ത്ത് എ​ന്ന ഖ്യാ​തി​യും ക​ണി​ച്ചാ​ർ നേ​ടി.
ക​ണി​ച്ചാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റണി സെ​ബാ​സ്റ്റ്യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ വി. ​ഗീ​ത, ക​ണി​ച്ചാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി തോ​മ​സ്, മൈ​ഥി​ലി ര​മ​ണ​ൻ, പേ​രാ​വൂ​ർ ബ്ലോ​ക്ക് -പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​ർ, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ ടി. ​പ​ദ്മ​നാ​ഭ​ന്‍റെ തൊ​ണ്ണൂ​റ്റി​മൂ​ന്നാം ജ​ന്മ​ദി​നം കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ചു.