പാ​പ്പി​നി​ശേ​രി അ​മ​ലോ​ത്ഭ​വമാ​താ ദേ​വാ​ല​യ തി​രു​നാ​ൾ നാ​ലു​മു​ത​ൽ
Saturday, December 3, 2022 1:19 AM IST
പാ​പ്പി​നി​ശേ​രി : പാ​പ്പി​നി​ശേ​രി അ​മ​ലോ​ത്ഭ​മാ​താ ദേ​വാ​ല​യ​ തി​രു​നാ​ൾ നാ​ളെ മു​ത​ൽ 12 വ​രെ ന​ട​ക്കും. നാ​ളെ രാ​വി​ലെ 7.45ന് ​വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ണ്ണി​ക്കോ​ട്ട് കൊ​ടി​യേ​റ്റും. അ​ഞ്ചു മു​ത​ൽ ഒ​ൻ​പ​തു വ​രെ വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും.
തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​മാ​ർ​ട്ടി​ൻ രാ​യ​പ്പ​ൻ, ഫാ. ​ബി​നു ക്ലീ​റ്റ​സ്, മോ​ൺ. ക്ലെ​മ​ന്‍റ് ലെ‍​യ്ഞ്ച​ൻ, ഫാ. ​തോ​മ​സ് ക​ള​പ്പു​ര​ക്ക​ൽ ഒ​എ​ഫ്എം കാ​പ്, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഐ​സ​ക് ഒ​എ​ഫ്എം കാ​പ്, ഫാ. ​ജോ​ൺ​സ​ൺ നെ​ടും​പ​റ​മ്പി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ൾ ദി​ന​മാ​യ 10 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ക​ണ്ണൂ​ർ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ റ​വ.​ഡോ. മോ​ൺ ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത് മു​ഖ്യ​കാ​ർ​മി​ക​നാ​കും. തു​ട​ർ​ന്ന് മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ച് ആ​ഘോ​ഷ​മാ​യി പ്ര​ദ​ക്ഷി​ണം. 11 രാ​വി​ലെ 10.30ന് ​ദി​വ്യ​ബ​ലി​ക്ക് റ​വ.ഡോ. ​ജോ​യ് പൈ​നാ​ട​ത്ത് നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്. 12ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യ്ക്ക് എം​എം​ഐ​സി ഫാ​ദേ​ഴ്സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.