ത​ല​ശേ​രി​യി​ലെ ഇ​ര​ട്ട​ക്കൊ​ല: പ്ര​തി​ക​ൾ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ
Saturday, December 3, 2022 1:16 AM IST
ത​ല​ശേ​രി: ത​ല​ശേ​രി​യി​ല്‍ ര​ണ്ടു​പേ​രെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മു​ഖ്യ​പ്ര​തി ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​രെ മൂ​ന്നു​ദി​വ​സ​ത്തേ​ക്ക് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. നെ​ട്ടൂ​ര്‍ ഇ​ല്ലി​ക്കു​ന്ന് ത്രി​വ​ര്‍​ണ ഹൗ​സി​ല്‍ കെ. ​ഖാ​ലി​ദ് (52), സ​ഹോ​ദ​രീ​ഭ​ര്‍​ത്താ​വ് പൂ​വ​നാ​ഴി ഷ​മീ​ര്‍ (40) എ​ന്നി​വ​രെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ റി​മാ​ന്‍​ഡി​ൽ ക​ഴി​യു​ന്ന നെ​ട്ടൂ​ര്‍ വെ​ള്ളാ​ട​ത്ത് ഹൗ​സി​ല്‍ സു​രേ​ഷ്ബാ​ബു എ​ന്ന പാ​റാ​യി ബാ​ബു (47), നെ​ട്ടൂ​ര്‍ ചി​റ​ക്ക​ക്കാ​വി​നു സ​മീ​പം മു​ട്ട​ങ്ങ​ല്‍​വീ​ട്ടി​ല്‍ ജാ​ക്സ​ണ്‍ വി​ല്‍​സെ​ന്‍റ് (28), വ​ട​ക്കു​മ്പാ​ട് പാ​റ​ക്കെ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഫ​ര്‍​ഹാ​ന്‍ അ​ബ്ദു​ല്‍​സ​ത്താ​ര്‍ (29), പി​ണ​റാ​യി പ​ട​ന്ന​ക്ക​ര​യി​ലെ വാ​ഴ​യി​ല്‍ വീ​ട്ടി​ല്‍ സു​ജി​ത്ത്കു​മാ​ര്‍ (45), നെ​ട്ടൂ​ര്‍ വ​ണ്ണ​ത്താ​വീ​ട്ടി​ല്‍ ന​വീ​ന്‍ (32) എ​ന്നി​വ​രെ​യാ​ണ് ത​ല​ശേ​രി ജു​ഡീ​ഷ​ല്‍ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്.
പ്ര​തി​ക​ളെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യാ​നും തെ​ളി​വെ​ടു​പ്പി​നും ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് ക​ണ്ണൂ​ര്‍ എ​സി​പി കെ.​വി ബാ​ബു​വാ​ണ് വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കി​യ​ത്. നേ​ര​ത്തെ ആ​റ്, ഏ​ഴ് പ്ര​തി​ക​ളാ​യ അ​രു​ണ്‍​കു​മാ​ര്‍, ഇ.​കെ. സ​ന്ദീ​പ് എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തി​രു​ന്നു. പാ​റാ​യി ബാ​ബു​വി​നെ ഒ​ളി​വി​ല്‍ ക​ഴി​യാ​ന്‍ സ​ഹാ​യി​ച്ച​തി​നാ​യി​രു​ന്നു ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത്.
കേ​സി​ല്‍ ഏ​ഴു​പ്ര​തി​ക​ളാ​ണ് ഇ​തു​വ​രെ റി​മാ​ന്‍​ഡി​ലാ​യ​ത്. ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ പ്ര​തി​ക​ളെ അ​ടു​ത്ത​ദി​വ​സം തെ​ളി​വെ​ടു​പ്പി​ന് വി​ധേ​യ​മാ​ക്കും. ക​ഴി​ഞ്ഞ മാ​സം 23ന് ​ത​ല​ശേ​രി വീ​ന​സ് ജം​ഗ്ഷ​നി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.