ചേ​ച്ചി​യു​ടെ റി​ക്കാ​ർ​ഡ് മ​റി​ക​ട​ന്ന് അ​നു​ജ​ത്തി
Saturday, December 3, 2022 1:16 AM IST
മാ​ങ്ങാ​ട്ടു​പ​റ​മ്പ്: ക​ണ്ണൂ​ർ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് ഇ​ന്‍റ​ർ സ്കൂ​ൾ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ അ​ണ്ട​ർ 12 പെ​ൺ​കു​ട്ടി​ക​ളു​ടെ ഓ​ട്ട മ​ത്സ​ര​ത്തി​ൽ ചേ​ച്ചി​യു​ടെ റി​ക്കാ​ർ​ഡ് ഭേ​ദി​ച്ച് അ​നു​ജ​ത്തി​യു​ടെ മു​ന്നേ​റ്റം. ശ്രീ​ക​ണ്ഠ​പു​രം മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലെ അ​ലീ​ഷ ആ​ന്‍റോ എ​ലി​സ​ബ​ത്താ​ണ് 14.59 സെ​ക്ക​ൻ​ഡി​ൽ മീ​റ്റ് റി​ക്കാ​ർ​ഡോ​ടെ ഫി​നി​ഷിം​ഗ് ലൈ​നി​ൽ മു​ത്ത​മി​ട്ട​ത്. അ​ലീ​ഷ മ​റി​ക​ട​ന്ന​താ​ക​ട്ടെ പ​ത്തു വ​ർ​ഷം മു​മ്പ് ഇ​തേ സ്കൂ​ളി​ൽ പ​ഠി​ക്കു​മ്പോ​ൾ ത​ന്‍റെ ചേ​ച്ചി കു​റി​ച്ച റി​ക്കാ​ർ​ഡും. 2012ലാ​ണ് അ​ലീ​ഷ​യു​ടെ മൂ​ത്ത സ​ഹോ​ദ​രി അ​ലൈ​ന ആ​ന്‍റോ 14.84 സെ​ക്ക​ൻ​ഡ് റി​ക്കാ​ർ​ഡ് സ്വ​ന്തം പേ​രി​നൊ​പ്പം കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ചെ​മ്പ​ന്തൊ​ട്ടി കൊ​ല്ല​മ​ന വീ​ട്ടി​ൽ ആ​ന്‍റോ ജോ​സ​ഫ് - ജാ​ൻ​സി ആ​ന്‍റോ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. അ​ൽ​ഡി​സ് കെ. ​ആ​ന്‍റോ​യാ​ണ് സ​ഹോ​ദ​ര​ൻ.
മ​റ്റു മീ​റ്റ് റി​ക്കാ​ർ​ഡു​ക​ൾ : ആ​ദം ജോ​ർ​ജ് : 100 മീ​റ്റ​ർ, അ​ണ്ട​ർ 14 വി​ഭാ​ഗം (കേ​ള​കം എം​ജി​എം ശാ​ലേം ഇം​ഗ്ലീ​ഷ് സ്കൂ​ൾ).
ഗോ​പി​ക ര​വി : 100 മീ​റ്റ​ർ, അ​ണ്ട​ർ 17 വി​ഭാ​ഗം (പ​യ്യ​ന്നൂ​ർ ചി​ന്മ​യ വി​ദ്യാ​ല​യം).