ആ​തി​ഥേ​യ​ത്വം ഏ​റ്റെ​ടു​ത്ത് ടീം ​മേ​രി​ഗി​രി
Saturday, December 3, 2022 1:16 AM IST
മാ​ങ്ങാ​ട്ടു​പ​റ​മ്പ്: കോ​വി​ഡി​നു​ശേ​ഷം ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന ക​ണ്ണൂ​ർ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് ഇ​ന്‍റ​ർ സ്കൂ​ൾ അ​റ്റ്ല​റ്റി​ക് മീ​റ്റി​ന്‍റെ ആ​തി​ഥേ​യ​ത്വം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത് ശ്രീ​ക​ണ്ഠ​പു​രം മേ​രി​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളാ​ണ്.
ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ന​ട​ക്കു​ന്ന കാ​യി​ക​മേ​ള ഗം​ഭീ​ര​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​ഴ്ച​ക​ൾ​ക്ക് മു​മ്പു​ത​ന്നെ സ്കൂ​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു.
സ്കൂ​ളി​ലെ മു​ഴു​വ​ൻ അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളും കാ​യി​ക​മേ​ള​യി​ൽ മു​ഴു​വ​ൻ സ​മ​യ​വും പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘാ​ട​ക​രാ​യി മാ​റി. കാ​യി​ക​മേ​ള ന​ട​ത്തി​പ്പി​നാ​യു​ള്ള മു​ഴു​വ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും സ്കൂ​ൾ പ്ര​തി​നി​ധി​ക​ൾ ത​ന്നെ.
ട്രാ​ക്ക് നി​യ​ന്ത്ര​ണ​വും അ​നൗ​ൺ​സ്‌​മെ​ന്‍റും തു​ട​ങ്ങി കാ​യി​ക​മേ​ള​യി​ലെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും മേ​രി​ഗി​രി സ്കൂ​ൾ മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. ഇ​തി​നു​മു​മ്പും മൂ​ന്നു ത​വ​ണ മേ​രി​ഗി​രി സ്കൂ​ൾ അ​ത്‌​ല​റ്റി​ക് മീ​റ്റി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചി​ട്ടു​ണ്ട്.