കാ​ൻ​സ​റി​നെ​തി​രേ ബോ​ധ​വ​ത്ക​ര​ണം
Friday, December 2, 2022 12:30 AM IST
ചെ​റു​പു​ഴ: കാ​ന്‍​സ​ര്‍ വ്യാ​പ​നം ത​ട​യാ​ന്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തും ആ​രോ​ഗ്യ​വ​കു​പ്പും ചേ​ര്‍​ന്ന് ന​ട​പ്പാ​ക്കു​ന്ന ക​ണ്ണൂ​ര്‍ ഫൈ​റ്റ്‌​സ് കാ​ന്‍​സ​ര്‍ കാ​ന്പ​യി​ന് ചെ​റു​പു​ഴ​യി​ൽ തു​ട​ക്ക​മാ​യി. കാ​ന്‍​സ​ര്‍ ബോ​ധ വ​ത്ക​ര​ണ ല​ഘു​ലേ​ഖ​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ചെ​റു​പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്‌​സാ​ണ്ട​ര്‍ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി പു​ളി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ എം. ​ബാ​ല​കൃ​ഷ്ണ​ൻ, കെ.​കെ. ജോ​യി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​വി​നോ​ദ്കു​മാ​ര്‍,ഡോ.​പി. സേ​തു​ല​ക്ഷ്മി, എം. ​രാ​ജേ​ഷ്, സി.​ഡി. ഏ​ലി​ക്കു​ട്ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പു​ളി​ങ്ങോം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍, ആ​ശ വ​ര്‍​ക്ക​ര്‍​മാ​ര്‍, പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.