എ​യ്ഡ്സ് ദി​നാ​ച​ര​ണം ന​ട​ത്തി
Friday, December 2, 2022 12:30 AM IST
ച​പ്പാ​ര​പ്പ​ട​വ്: എ​യ്ഡ്സ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ടു​വ​ള്ളി​ത്ത​ട്ട് ബ്ലോ​ക്ക് സി​എ​ച്ച്‌​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​യ്ഡ്സ് ദി​നാ​ച​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ​വും ബാ​ഡ്ജ് ധ​രി​ക്ക​ലും ദീ​പം തെ​ളി​ച്ചു​കൊ​ണ്ടു​ള്ള പ്ര​തി​ജ്ഞ​യും ന​ട​ത്തി. ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​പി.​വി.​അ​നി​ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡോ.​കെ. സ​ജീ​ർ ബോ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശം ന​ൽ​കി.
ഡോ.​റ​ഹീം, ഡോ.​ജ​സീ​ന, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സ​ജി കൊ​ന്ന​ക്ക​ൽ, ആ​ർ.​ര​ഞ്ജി​ത്ത് കു​മാ​ർ, പി​ആ​ർ​ഒ സൗ​മ്യ സേ​വ്യ​ർ, അ​ജി​ത​കു​മാ​രി, പി.​ടി.​ഗീ​ത, സ്വ​പ്ന ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് ത​ല​ത്തി​ൽ ന​ട​ത്തി​യ പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ പൊ​തു​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.
ചെ​റു​പു​ഴ: ചെ​റു​പു​ഴ​യി​ൽ റാ​ലി​യും പൊ​തു​യോ​ഗ​വും ന​ട​ന്നു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത്, പു​ളി​ങ്ങോം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, സെ​ന്‍റ് മേ​രീ​സ് ന​ഴ്സിം​ഗ് കോ​ള​ജ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ന്ന​ത്. ചെ​റു​പു​ഴ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നാ​രം​ഭി​ച്ച റാ​ലി ടൗ​ൺ ചു​റ്റി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി കൊ​ടു​ത്തു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി. സേ​തു ല​ക്ഷ്മി, എം. ​രാ​ജേ​ഷ്, മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, സി.​സി. ഏ​ലി​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.