ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണം
Friday, December 2, 2022 12:29 AM IST
ക​ണ്ണൂ​ർ: ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ലി​ന് ത​ണ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ സാ​ധു ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ം.​ രാ​വി​ലെ മു​ത​ൽ ’ത​ണ​ൽ എ​ക്സ്പോ’ എ​ന്ന പേ​രി​ൽ വി​വി​ധ​ങ്ങ​ളാ​യ ഇ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടു​ള്ള പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ടെ​ക്സ്റ്റൈ​ൽ, ജ്വ​ല്ല​റി, കോ​സ്മെ​റ്റി​ക്സ്, ക​ര​കൗ​ശ​ല ഉ​ത്പ​ന്ന​ങ്ങ​ൾ, വി​വി​ധ​ത​രം ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ സ്റ്റാ​ളു​ക​ൾ എ​ന്നി​വ​യും ഉ​ണ്ടാ​കും. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന ’ഓ​ടാ​മ്പ​ൽ’ എ​ന്ന നാ​ട​ക​വും അ​ര​ങ്ങേ​റും. മൈ​ലാ​ഞ്ചി​യി​ട​ൽ മ​ത്സ​രം, പാ​ച​ക മ​ത്സ​രം, കാ​ലി​ഗ്രാ​ഫി പ​രി​ശീ​ല​നം എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ലോ​ക​പ്ര​ശ​സ്ത സൂ​ഫി സം​ഗീ​ത പ്ര​തി​ഭ സ​മീ​ർ ബി​ൻ​സി ന​യി​ക്കു​ന്ന സം​ഗീ​ത വി​രു​ന്നും പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് അ​ര​ങ്ങേ​റും. രാ​വി​ലെ 11 മു​ത​ൽ രാ​ത്രി ഒ​ന്പ​തു​വ​രെ ക​ണ്ണൂ​ർ സാ​ധു ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ലേ​ക്കും ക​ലാ​പ​രി​പാ​ടി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ൺ ന​മ്പ​ർ: 9633309333, 8891105210. ത​ണ​ലോ​രം ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി. ​യൂ​നു​സ്, എ.​കെ. സ​വാ​ഹി​ർ, ത​ണ​ൽ​വീ​ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​പി.​എം. അ​ലി​പ്പി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. രാ​മ​ച​ന്ദ്ര​ൻ, കെ.​ടി അ​ബ്ദു​ൽ സ​ത്താ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.