ജി​മ്മി ജോ​ർ​ജി​നെ അ​നു​സ്മ​രി​ച്ച് ജ​ന്മ​നാ​ട്
Thursday, December 1, 2022 1:11 AM IST
പേ​രാ​വൂ​ർ: വോ​ളി​ബോ​ൾ ഇ​തി​ഹാ​സം ജി​മ്മി ജോ​ർ​ജി​ന്‍റെ 35- ാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും തു​ട​ർ​ന്ന് ജി​മ്മി​യു​ടെ ക​ല്ല​റ​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി.
ജി​മ്മി ജോ​ർ​ജ് സ്റ്റേ​ഡി​യ​ത്തി​ൽ ന​വീ​ക​രി​ച്ച പ​വ​ലി​യ​ന്‍റെ ഉ​ദ്ഘാ​ട​നം സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ​യും ഒ​ളി​മ്പ്യ​ൻ അ​ഞ്ജു ബോ​ബി ജോ​ർ​ജും സം​യു​ക്ത​മാ​യി നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന ദേ​വാ​ല​യം ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ. ​തോ​മ​സ് കൊ​ച്ചു​ക​രോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ബാ​സ്റ്റ്യ​ൻ ജോ​ർ​ജ്, ഒ. ​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ജി​മ്മി ജോ​ർ​ജി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ൾ, സ്റ്റേ​ഡി​യം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ, സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ല​ഹ​രി​വി​രു​ദ്ധ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഒ​രു മി​ല്യ​ൻ ഗോ​ള​ടി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.
വൈ​കു​ന്നേ​രം പേ​രാ​വൂ​ർ സ്പോ​ർ​ട്സ് ഫൗ​ണ്ടേ​ഷ​ന്‍റെ​യും ജി​മ്മി ജോ​ർ​ജ് ഫൗ​ണ്ടേ​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ജി​മ്മി ജോ​ർ​ജ് അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ജി​മ്മി ജോ​ർ​ജ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ക​ണ്ണൂ​ർ റേ​ഞ്ച് ഡി​ഐ​ജി രാ​ഹു​ൽ ആ​ർ. നാ​യ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ, റി​ട്ട. ഐ​ജി ജോ​സ് ജോ​ർ​ജ്, എം.​സി. കു​ട്ടി​ച്ച​ൻ, സു​രേ​ഷ് ചാ​ലാ​റ​ത്ത്, അ​ഞ്ജു ബോ​ബി ജോ​ർ​ജ് , ദീ​പ​ക് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ക​ണ്ണൂ​ർ പ്ര​സ് ക്ല​ബ് ടീ​മും ജി​മ്മി ജോ​ർ​ജ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ടീ​മും ത​മ്മി​ൽ വോ​ളി​ബോ​ൾ മ​ത്സ​ര​വും ന​ട​ന്നു.